ബജാജ് ഫിന്‍സെർവുമായി കൈകോർത്ത് മഹാരാഷ്ട്ര സർക്കാർ

bajaj-finserv
ബജാജ് ഫിൻസെർവ് അപ്ലിക്കേഷൻ (Photo credit:ECO LENS/Shuttertock)
SHARE

മുംബെ. ബജാജ് ഫിൻസെർവുമായി കരാറിൽ ഒപ്പുവച്ച് മഹാരാഷ്ട്ര സർക്കാർ. കരാർ പ്രകാരം ബാങ്കിതര കമ്പനി സംസ്ഥാനത്ത് 5000 കോടി രൂപയുടെ നിക്ഷേപത്തിനാണ് ഒരുങ്ങുന്നത്. പൂനെയിൽ ആരംഭിക്കുന്ന കമ്പനിയിൽ 40,000 പേര്‍ക്ക് തൊഴിവസരങ്ങൾ ഉണ്ടാകുമെന്നും കമ്പനി അറിയിച്ചു. ഉപ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ‍്നാവിസ് ആണ് ഇക്കാര്യം അറിയിച്ചത്.  

പൂനെ വരും വർഷങ്ങളില്‍ സാമ്പത്തിക സേവനങ്ങളുടെ ഹബായി മാറുമെന്നും ഇതിന് ബജാജ് ഫിൻസെർവ് ഒരു തുടക്കമാണെന്നും മന്ത്രി അറിയിച്ചു. സാമ്പത്തിക മേഖലയിലെ തന്നെ അടുത്തകാലത്തെ ഏറ്റവും വലിയ നിക്ഷേപമാണിതെന്നും ഫഡ‍്നാവിസ് അറിയിച്ചു. ഇന്നലെ വിപണിയിൽ വ്യാപാരമവസാനിച്ചപ്പോൾ ബജാജ് ഫിൻസെർവ് ഓഹരികൾ അര ശതമാനത്തിലേറെ ഉയർന്ന് 1457.25 രൂപയിലാണ് ക്ലോസ് ചെയ്തത്.  

English summary- bajaj finserv signed memmorandum with Maharashtra government

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.