ADVERTISEMENT

ട്വിറ്ററിന്റെ പാത പിന്തുടർന്ന് സമൂഹമാധ്യമമായ റെഡിറ്റും എപിഐ വരിസംഖ്യ വർധിപ്പിച്ചതിൽ വ്യാപക പ്രതിഷേധം. ഔദ്യോഗിക ആപ്പിനു പകരം ഇതര ഡവലപർമാർ ഒരുക്കിയ ബദൽ ആപ്പുകൾക്ക് റെഡിറ്റിൽ നിന്നുള്ള ഉള്ളടക്കം ലഭ്യമാക്കാനാനുള്ള എപിഐ (ആപ്ലിക്കേഷൻ പ്രോഗ്രാമിങ് ഇന്റർഫെയ്സ്) വരിസംഖ്യ ഉയർത്തിയതിലാണ് പ്രതിഷേധം. ഇത് ഫലത്തിൽ ഉപയോക്താക്കളുടെ പ്രിയപ്പെട്ട റെഡ‍ിറ്റ് ആപ്പുകളുടെയെല്ലാം അന്ത്യം കുറിക്കും. ഇതിൽ പ്രതിഷേധിച്ച് വിഡിയോസ്, റിയാക്‌ഷൻ‌ജിഫ്സ്, ലൈഫ്പ്രോടിപ്സ് തുടങ്ങിയ ഏറ്റവും പ്രചാരമുള്ള സബ് റെ‍ഡിറ്റുകൾ 12ന് കരിദിനം ആചരിക്കും. 48 മണിക്കൂർ നേരം ഈ സബ്റെഡിറ്റുകൾ ആർക്കും ലഭ്യമാകില്ല. 

English Summary: Widespread protest over Reddit's API subscription increase

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com