ഒരു ലക്ഷം രൂപ ഓഹരി വിപണിയിൽ ഏതൊക്കെ സെക്ടറുകളിൽ നിക്ഷേപിക്കുന്നതാണ് ഗുണകരം

1163111044
SHARE

Q- ഒരു ലക്ഷം രൂപ ഓഹരി വിപണിയിൽ നിക്ഷേപിക്കാൻ ആഗ്രഹിക്കുന്നു. ഏതൊക്കെ സെക്ടറുകളിൽ  നിക്ഷേപിക്കുന്നതാണ് ഗുണകരം? നമിത രാജ്, കയ്പമംഗലം

A- പണപ്പെരുപ്പ നിരക്കിന് മുകളിൽ ആദായം നൽകാൻ ദീർഘകാല അടിസ്ഥാനത്തിൽ വിപണിയിലെ നിക്ഷേപങ്ങൾ അനുയോജ്യമാണ്. ഓഹരികളുടെ വൈവിധ്യവൽക്കരണം വിപണിയിലെ നഷ്ടം കുറയ്ക്കും. സാമ്പത്തികം, ആരോഗ്യം, റിയൽ എസ്റ്റേറ്റ്,  ഊർജം, സാങ്കേതികവിദ്യ, വ്യവസായം, പ്രതിരോധം തുടങ്ങിയ വിവിധ മേഖലകൾ ചേർന്നതാണ് ഇന്ത്യൻ ഓഹരി വിപണി. 

നിർമിത ബുദ്ധി, വൈദ്യുത വാഹനങ്ങൾ തുടങ്ങിയ മേഖലകളും ഇനി മികച്ച നേട്ടം നൽകിയേക്കാം. പഠനം നടത്തിയതിനുശേഷമാകണം ഓഹരി തിരഞ്ഞെടുക്കേണ്ടത്.  പഠനം നടത്തിയിട്ടില്ലെങ്കിൽ സാമ്പത്തിക വിദഗ്ധരുടെ സഹായത്തോടെ നിക്ഷേപിക്കുന്നതാണ് നല്ല രീതി. നിക്ഷേപത്തുകയുടെ 10- 20% ഓഹരി വിപണിയിൽ നേരിട്ടു നിക്ഷേപിക്കാം. ഓഹരി അധിഷ്ഠിത മ്യൂച്വൽ ഫണ്ടുകൾ മികച്ച അവസരമാണ്. സെക്ടർ ഫണ്ടുകളിൽ നേരിട്ടോ, ഫ്ലെക്സി/മൾട്ടി ക്യാപ്/കാറ്റഗറി ഫണ്ടുകളിലൂടെയോ നിക്ഷേപിക്കുന്നതിലൂടെ ഓഹരി നിക്ഷേപ രംഗത്ത് പ്രഫഷനൽ ഫണ്ട് മാനേജ്മെന്റ്, വൈവിധ്യവൽക്കരണം, നഷ്ട സാധ്യത കുറയ്ക്കൽ തുടങ്ങിയ ഗുണങ്ങൾ സാധ്യമാക്കാം.- വി.ആർ.ധന്യ സർട്ടിഫൈഡ് ഫിനാൻഷ്യൽ പ്ലാനർ,  തിരുവനന്തപുരം

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.