ADVERTISEMENT

മുംബെ. പലിശനിരക്കിൽ മാറ്റമില്ലെന്ന റിസർവ് ബാങ്കിന്റെ പ്രഖ്യാപനത്തിനു പിന്നാലെ നേട്ടത്തില്‍ വ്യാപാരം നടത്തി വിപണി. പണപെരുപ്പം രാജ്യത്ത് നിയന്ത്രണത്തിലായതും ജിഡിപി മെച്ചപ്പെട്ടതും ഗുണം ചെയ്തു. രാവിലത്തെ സെഷനിൽ സെൻസെക്സ് 174.2 പോയിന്റ് നേട്ടത്തില്‍ 63,317.16 ലും നിഫ്റ്റി 49 പോയിന്റ് ഉയർന്ന് 18,775.6 ലും വ്യാപാരം നടത്തി. ഉച്ചയ്ക്കു ശേഷം വിപണിയിൽ നേരിയ നഷ്ടത്തിലാണ് നിഫ്റ്റിയും സെൻസെക‍്സും വ്യാപാരം പുരോഗമിക്കുന്നത്. 

 

മാർക്കറ്റ് ആരംഭിച്ചതിനു പിന്നാലെ സെൻസെക്സിൽ എൻടിപിസി, പവർഗ്രിഡ്, ലാർസൻ ആൻഡ് ട്രൂബ്രോ, എച്ച്ഡിഎഫ‍്സി, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ഐസിഐസിഐ ബാങ്ക്, അൾട്രാടെക് സിമന്റ്, ടാറ്റ സ്റ്റീൽ, റിലയൻസ് ഇൻഡസ്ട്രീസ് എന്നീ ഓഹരികൾ നേട്ടത്തിലായിരുന്നു. അതേസമയം കൊട്ടക് മഹീന്ദ്ര ബാങ്ക്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ടാറ്റ കൺസൽറ്റൻസി സർവീസസ്, നെസ്‌ലെ, ആക്സിസ് ബാങ്ക്, എച്ച്സിഎൽ ടെക്നോളജീസ്, വിപ്രോ, ടെക് മഹീന്ദ്ര, ഹിന്ദുസ്ഥാൻ യൂണിലിവർ എന്നിവ നഷ്ടത്തിലും വ്യാപാരം നടത്തി. 

 

ഏഷ്യൻ വിപണികളിൽ സോൾ, ടോക്കിയോ, ഷാങ്ഹായി, ഹോംകോങ് സൂചികകൾ നഷ്ടം നേരിട്ടു.  യുഎസ് വിപണികളും സമ്മർദ്ദത്തിലാണ് ഇന്നലെ വ്യാപാരം അവസാനിപ്പിച്ചത്. ബ്രെന്റ് ക്രൂഡ് 0.27% താഴ്ന്ന് ബാരലിന് 76.74ല്‍ വ്യാപാരം നടത്തി. 

English summary- Market continue to fluctuate after RBI policy decision

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com