വിവാദത്തിലും നേട്ടമുണ്ടാക്കി സൊമാറ്റോ; 52 ആഴ്ചയിലെ ഉയർന്ന നിരക്കിൽ ഓഹരി

HIGHLIGHTS
  • ഇന്ന് വിപണിയിൽ വ്യാപാരമാരംഭിച്ചത് 77.05 രൂപയിൽ
  • കഴിഞ്ഞ മൂന്നു മാസത്തില്‍ 43.57% റിട്ടേൺ
zomato
ഹരിയാനയിലെ ഗുരുഗ്രാമിലുള്ള സൊമാറ്റോയുടെ ഓഫീസ് കെട്ടിടം (Picture credit:Mrinal Pal/iStock)
SHARE

മുംബെ ∙ ഏറെക്കാലത്തെ ഇടവേളയ്ക്കു ശേഷം ഐപിഒ വില മറികടന്ന് സൊമാറ്റോ ഓഹരികൾ. ബോംബെ സ്റ്റോക്ക് എക‍്സ‍്ചേഞ്ചിൽ പുതിയ ഉയർന്ന നിരക്കായ 77.35 രൂപയിലെത്തിയിരിക്കുകയാണ് കമ്പനി സ്റ്റോക്കുകൾ. ഇന്നലെ വിപണിയിൽ വ്യാപാരം അവസാനിപ്പിക്കുമ്പോൾ 52 ആഴ്ചയിലെ 76.3 രൂപ മറികടന്നാണ് വ്യാപാരം അവസാനിപ്പിച്ചത്. 2022 ജൂലൈയിൽ 40.6 രൂപവരെയെത്തിയ ഓഹരികൾ ഓഗസ്റ്റിലാണ് 50 രൂപയിലെത്തിയത്. പിന്നീട് 2023 മാർച്ചു വരെ ഫ്ലാറ്റായി തന്നെ വ്യാപാരം നടത്തി. ഏപ്രിൽ തൊട്ട് വിപണിയിൽ നേട്ടമെടുപ്പു തുടരുന്ന ഓഹരി ഇന്നലെ (ജൂൺ 8ന്) 52 ആഴ്ചയിലെ ഉയർന്ന നിരക്കായ 76.3 രൂപ നേട്ടവും മറികടന്നു. ഇന്ന് വിപണിയിൽ 77.05 രൂപയില്‍ വ്യാപാരമാരംഭിച്ച സൊമാറ്റോ ഓഹരികൾ നിലവിൽ ബുള്ളിഷ് പ്രവണതയാണ് കാണിക്കുന്നത്. കഴിഞ്ഞ രണ്ടു മാസത്തിനിടെ ഓഹരികൾ 53% ഉയർന്നു. 

zomato
സൊമാറ്റോയുടെ ഡെലിവറിബോയ്(Picture credit:amlanmathur/iStock)

9000 കോടിയുടെ ഫ്രഷ് ഇഷ്യൂവും 375 കോടിയുടെ ഓഫർ ഫോർ സെയിലും ഉൾപ്പെടെ 9375 കോടി രൂപ ലക്ഷ്യമിട്ടാണ് സൊമാറ്റോ 2021ൽ വിപണിയിലെത്തിയത്. ഭക്ഷണപ്രിയരുടെ പ്രിയപ്പെട്ട ചോയിസിന് വിപണിയിലും ഫലം കണ്ടു. 38.25 മടങ്ങ് അധിക സബ്സ്ക്രിപ്ഷൻ സൊമാറ്റോ ഐ പി ഒ സ്വന്തമാക്കി. 72–76 രൂപയ്ക്ക് വിറ്റഴിച്ച ഓഹരി, നിക്ഷേപകർക്കു പക്ഷേ നേട്ടവും നഷ്ടവും മാറിമാറി നൽകി. ഐ പി ഒ കഴിഞ്ഞ പിറ്റേ ദിവസം സ്റ്റോക്ക് എൻഎസ്ഇയിൽ 116 രൂപയ്ക്ക് (52.62% കൂടുതൽ) വ്യാപാരം തുടങ്ങി 125.3 രൂപയിലാണ് ക്ലോസ് ചെയതത്. ഐ പി ഒ യിൽ 76 രൂപയ്ക്ക് വാങ്ങിയ ഓഹരിയുടെ മൂല്യം 64.87 ശതമാനം വരെ ഉയർന്നു. 2021 നവംബർ ആയപ്പോഴേക്കും സ്റ്റോക്ക് റെക്കോർഡിലേക്കെത്തി. വില ഓഹരിയൊന്നിന് 169.1 രൂപ. 

കമ്പനിക്ക് നിലവിൽ കടങ്ങളില്ല എന്നതാണ് മാർക്കറ്റിൽ പോസീറ്റീവായി തുടരുന്നത്. കഴിഞ്ഞ നാലു പാദത്തിലും വരുമാനത്തില്‍ വർധവനവുണ്ടാക്കാൻ സൊമാറ്റയ്ക്കു കഴിഞ്ഞു. റിട്ടേൺ ഓൺ ഇക്വിറ്റിയും കഴിഞ്ഞ രണ്ടുവർഷമായി മെച്ചപ്പെട്ടു. പ്രവർത്തനങ്ങളിൽനിന്നു കമ്പനിക്ക് വരുമാനം ഉണ്ടാക്കാൻ കഴിയുന്നത് സ്റ്റോക്കിനെ ബുള്ളിഷാക്കി നിർത്തിയിട്ടുണ്ട്. ഇതിനിടയിൽ ദലിത് യുവാവിനെ കേന്ദ്രീകരിച്ച് ചിത്രീകരിച്ച പരസ്യം വിവാദമായതോടെ ട്വിറ്ററിൽ സൊമാറ്റോ ബഹിഷ്ക്കരിക്കാൻ ആവശ്യപ്പെട്ടുള്ള ഹാഷ് ടാഗുകൾ പ്രചരിക്കുന്നുണ്ട്.

English summary- Zomato stock retests IPO price after two year

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

FROM ONMANORAMA