ലോകകപ്പ് ക്രിക്കറ്റ് മത്സരവും ഏഷ്യ കപ്പ് മത്സരവും ഇന്ത്യയിൽ സൗജന്യമായി പ്രദർശിപ്പിക്കുമെന്ന് സ്ട്രീമിങ് സേവനമായ (ഒടിടി) ഡിസ്നി പ്ലസ് ഹോട്സ്റ്റാർ പ്രഖ്യാപിച്ചു. അടുത്തിടെ, ഐപിഎൽ മത്സരങ്ങൾ സൗജന്യമായി കാണിച്ചു ജിയോ സിനിമ വലിയ നേട്ടമുണ്ടാക്കിയതിന്റെ പശ്ചാത്തലത്തിലാണ് ഡിസ്നി പ്ലസ് ഹോട്സ്റ്റാറിന്റെ തീരുമാനം.
ഐപിഎൽ സ്ട്രീമിങ് വഴി ജിയോ സിനിമയ്ക്ക് ആദ്യ 5 ആഴ്ചകളിൽ മാത്രം 130 കോടി ഡിജിറ്റൽ വ്യൂ ആണ് ലഭിച്ചത്. ഐപിഎൽ കൈവിട്ടുപോയതോടെ ഡിസ്നി പ്ലസ് ഹോട്സ്റ്റാറിന് ഇന്ത്യയിൽ നിന്ന് 50 ലക്ഷത്തോളം ഉപയോക്താക്കളെ നഷ്ടപ്പെട്ടെന്നാണ് കണക്ക്. മത്സരങ്ങൾ സൗജന്യമായി കാണിച്ചാൽ 54 കോടി പേരിലേക്ക് എത്തുമെന്നാണ് കമ്പനിയുടെ കണക്കുകൂട്ടൽ.