ADVERTISEMENT

മുംബൈ. ആഗോള വിപണിയെ പിന്തുടർന്ന് നേട്ടത്തില്‍ വ്യാപാരം നടത്തി വിപണി. സെൻസെക്സ് 356.13 പോയിന്റ് ഉയർന്ന് 65,700.3 ലും നിഫ്റ്റി 102.45 പോയിന്റ് നേട്ടത്തിൽ 19,458.35ലും വ്യാപാരം ആരംഭിച്ചു. വിദേശസ്ഥാപനങ്ങളുടെ തുടർച്ചയായ നിക്ഷേപവും വിപണിയെ സ്വാധീനിക്കുന്നുണ്ട്. റിലയൻസ് ഇൻഡസ്ട്രീസ് വിപണിയിൽ നേട്ടമെടുപ്പ് തുടരുകയാണ്. 

 

സെൻസെക്സിൽ ബജാജ് ഫിനാൻസ്, ബജാജ് ഫിൻസെര്‍വ്, മാരുതി, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ഇൻഡസ് ഇൻഡ് ബാങ്ക്, ലാർസൻ ആൻഡ് ട്രൂബോ, റിലയൻസ് ഇൻഡസ്ട്രീസ്, ടൈറ്റൻ എന്നീ ഓഹരികൾ നേട്ടമുണ്ടാക്കിയപ്പോൾ വിപ്രോ മാത്രമാണ് പിന്നോക്കം പോയത്. 

 

ഏഷ്യൻ വിപണികളിൽ സിയോൾ, ടോക്കിയോ, ഷാങ്ഹായി, ഹോങ്കോങ് എന്നീ സൂചികകൾ നേട്ടത്തിൽ വ്യാപാരം തുടരുന്നു. അമേരിക്കൻ മാർക്കറ്റും പോസിറ്റീവായാണ് വ്യാപാരം അവസാനിപ്പിച്ചത്. ഫോറിൻ പോർട്ട്ഫോളിയോ ഇൻവെസ്റ്റേർസ് കഴിഞ്ഞദിവസം(ജൂലൈ 11) 588.48 കോടി രൂപയാണ് മാർക്കറ്റിൽ നിക്ഷേപിച്ചത്. ബ്രെന്റ് ക്രൂഡ് ബാരലിന് 0.53 ശതമാനം വർധിച്ച് 78.1 ഡോളറിലെത്തി. 

English summary: Market climb in early trade on firm global trends

മനോരമ ഓൺലൈൻ പ്രീമിയം സ്വന്തമാക്കാം
68% കിഴിവിൽ

കൂപ്പൺ കോഡ്:

PREMIUM68
subscribe now
പരിമിതമായ ഓഫർ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com