ADVERTISEMENT

ഇൻസ്റ്റഗ്രാമിന്റെ ട്വിറ്റർ ബദൽ ആപ്പായ ട്രെഡ്സ് പുറത്തിറങ്ങി 4 ദിവസം കഴിഞ്ഞപ്പോൾ ഉപയോക്താക്കളുടെ എണ്ണം 10 കോടി കഴിഞ്ഞു. ആദ്യമണിക്കൂറിൽ 10 ലക്ഷവും ആദ്യദിനം 3 കോടിയും ഉപയോക്താക്കളെ നേടിയ ത്രെഡ്സിന്റെ മറ്റൊരു റെക്കോർഡ് ആണിത്. ഏറ്റവും കുറഞ്ഞ സമയത്തിനുള്ളിൽ എറ്റവുമധികം ഉപയോക്താക്കളെ നേടുന്ന ആപ്പാണ് നിലവിൽ ത്രെഡ്സ്. ഇൻസ്റ്റഗ്രാം ഉപയോക്താക്കൾക്ക് ഒറ്റ ക്ലിക്കിൽ ലോഗിൻ ചെയ്യാമെന്നതാണ് ത്രെഡ്സിന്റെ അതിവേഗമുള്ള വളർച്ചയുടെ കാരണം. 

ഗൂഗിൾ അക്കൗണ്ടുകളുമായി ബന്ധിപ്പിച്ച് വർഷങ്ങൾക്കു മുൻപ് പുറത്തിറക്കിയ ഗൂഗിൾ പ്ലസും സമാനമായ വളർച്ചയായിരുന്നു നേടിയത്. 2015ൽ 250 കോടി അംഗങ്ങൾ ഉണ്ടായിരുന്ന ഗൂഗിൾ പ്ലസ് ആരും ഉപയോഗിക്കാത്തതിനെ തുടർന്ന് 2019ൽ അടച്ചുപൂട്ടി. ത്രെഡ്സിൽ അംഗസംഖ്യയുണ്ടെങ്കിലും ട്വിറ്ററിനോട് മത്സരിക്കാവുന്ന ഉള്ളടക്കം ഇല്ലാത്തതാണ് നിലവിലുള്ള പരിമിതി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com