ADVERTISEMENT

കൊച്ചി ∙ ‘‘ എന്റെ സ്റ്റാർട്ടപ്പുകൾ പരാജയപ്പെട്ടത് ഒന്നല്ല, രണ്ടു തവണ. എന്നിട്ടും മുന്നോട്ടു പോയി. പാഷനേറ്റ് ആയ സംരംഭകയാണു ഞാൻ; സീരിയൽ ഒൻട്രപ്രനർ’’ – ഫ്ലെക്സിക്ലൗഡ് സിഇഒയും ചീഫ് മാർക്കറ്റിങ് ഓഫിസറുമായ അനൂജ ബഷീറിന്റെ വാക്കുകൾ തന്നെയാണ് അനൂജയുടെ ചെറു വിശേഷണവും! സ്റ്റാർട്ടപ് മെന്റർ, ബ്രാൻഡിങ് – മാർക്കറ്റിങ് കൺസൽറ്റന്റ്, ബിസിനസ് ഇൻഫ്ലുവൻസർ, സാമൂഹിക സംരംഭക തുടങ്ങി 360 ഡിഗ്രി സാന്നിധ്യം. 2013 ൽ ഓറിയ എന്ന പേരിൽ ബ്രാൻഡിങ് – ഐടി സ്ഥാപനം ആരംഭിച്ച അനൂജ പ്രഭാഷകയെന്ന നിലയിലും ശ്രദ്ധേയ. ഇ കൊമേഴ്സ്, മറ്റു ഡിജിറ്റൽ ബിസിനസുകൾ എന്നിവയ്ക്കു ക്ലൗഡ് സെർവർ ഹോസ്റ്റിങ് ലഭ്യമാക്കുന്ന ഫ്ലെക്സിക്ലൗഡ് 2015 ലാണ് ആരംഭിച്ചതെങ്കിലും സ്റ്റാർട്ടപ് കമ്പനിയായത് 2020 ൽ. 

വിനോദ് ചാക്കോയും അനൂജ ബഷീറും സഹസ്ഥാപകർ. സെർവറും ഹോസ്റ്റിങ് സേവനങ്ങളും നിയന്ത്രിക്കാൻ വിദഗ്ധ സേവനം അത്യാവശ്യമാണെങ്കിലും ചെറുസംരംഭങ്ങൾക്കു ചെലവു താങ്ങാനാകാത്ത സ്ഥിതിയുണ്ടെന്ന് അനൂജ പറയുന്നു. ‘സ്റ്റാർട്ടപ്പുകൾക്കും എംഎസ്എംഇകൾക്കുമൊക്കെ ക്ലൗഡ് സെർവറുകൾ കൈകാര്യം ചെയ്യാൻ സ്വന്തം ഇൻഹൗസ് ടീമിനെ ചുമതലപ്പെടുത്തുന്നതു താങ്ങാനാവില്ല. മിതമായ നിരക്കുള്ള പാക്കേജിൽ ഫെക്സിക്ലൗഡ് 365 ദിവസവും പിന്തുണ ലഭ്യമാക്കുന്നെന്ന് അനൂജ പറയുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com