ADVERTISEMENT

1. ഇൻഷുറൻസ് തുകയ്ക്ക് നികുതി കൊടുക്കേണ്ടത് എപ്പോഴൊക്കെ?

∙ലൈഫ് ഇൻഷുറൻസ് പോളിസിയിൽ നിന്നു ലഭിക്കുന്ന തുകയും നികുതി ബാധ്യതയും

ലൈഫ് ഇൻഷുറൻസ് പോളിസിയുടെ കാലാവധി പൂർത്തിയാകുമ്പോൾ ലഭിക്കുന്ന തുകയ്ക്ക് ആദായനികുതി നിയമത്തിലെ വകുപ്പ് 10(10ഡി) പ്രകാരം, നികുതി ഇളവ് താഴെ പറയുന്ന വ്യവസ്ഥകൾക്ക് വിധേയമായി ലഭിക്കും.

എന്നാൽ 2003 ഏപ്രിൽ 1നും 2012 മാർച്ച് 31നും ഇടയിൽ എടുത്ത പോളിസി ആണെങ്കിൽ വാർഷിക പ്രീമിയം സം അഷ്വേഡിന്റെ 20% ആണു നികുതി ബാധ്യത തീരുമാനിക്കുന്നതിനുള്ള മാനദണ്ഡം. ബാക്കി, മേൽ പറഞ്ഞ നിബന്ധനകളിലൊന്നും മാറ്റമില്ല.

2. അംഗപരിമിതിതരുടെയും ഗുരുതര രോഗമുള്ളവരുടെയും ഇൻഷുറൻസ്

ആദായ നികുതി നിയമത്തിലെ വകുപ്പ് 80യു അനുസരിച്ചുള്ള അംഗപരിമിതർക്കും ഭിന്നശേഷികാർക്കും വകുപ്പ് 80 ഡിഡിബി അനുസരിച്ചു ഡിമെൻഷ്യ, പാർക്കിൻസൺസ്, കാൻസർ, എയ്ഡ്സ്, വൃക്കരോഗം തുടങ്ങി ഗുരുതര രോഗമുള്ളവർക്കു വേണ്ടിയുള്ള ലൈഫ് ഇൻഷുറൻസ് പോളിസിയിൽ 2013 ഏപ്രിൽ 1 മുതൽ ഏതെങ്കിലും ഒരു വർഷം അടച്ച വാർഷിക പ്രീമിയം സം അഷ്വേഡിന്റെ 15%ൽ കൂടിയാൽ മരണാനന്തരം അല്ലാതെ ലഭിക്കുന്ന എല്ലാ തുകയും നികുതി വിധേയമാണ്.

3. ഇൻഷുറൻസ് തുകയിൽ ടിഡിഎസ് കുറയ്ക്കുമോ ?

കുറയ്ക്കും. നികുതി ബാധ്യതയുള്ള പോളിസിയിൽ നിന്നു ലഭിക്കുന്ന ബോണസ് ഉൾപ്പെടെയുള്ള തുക ഒരു ലക്ഷം രൂപയിൽ കൂടിയാൽ ഇൻഷുറൻസ് കമ്പനി 5% സ്രോതസ്സിൽ നികുതി കിഴിവ് (ടിഡിഎസ്) ചെയ്തതിനു ശേഷമുള്ള തുകയാണ് ലഭിക്കുക. എന്നാൽ, മുൻ സാമ്പത്തിക വർഷം അനുവദനീയമായ സമയത്തിനുള്ളിൽ ആദായ നികുതി റിട്ടേൺ സമർപ്പിച്ചിട്ടില്ലെങ്കിൽ ടിഡിഎസ് നിരക്ക് 10% ആകും. ഇന്ത്യയിൽ കച്ചവട സ്ഥാപനമോ തോട്ടമൊ (ഫാം/ പ്ലാന്റേഷൻ) ഇല്ലാത്ത വിദേശ ഇന്ത്യക്കാർക്കു റിട്ടേൺ സമർപ്പിക്കാത്തതുകൊണ്ടുള്ള അധിക നിരക്ക് ബാധകമല്ല. 

പോളിസി തുകയിൽ ഒരു ലക്ഷം രൂപയിൽ കൂടുതൽ വായ്പ എടുക്കുമ്പോൾ ടിഡിഎസ് ബാധകമാണ്. നികുതി ബാധ്യത ഇല്ലാത്തവരെ സംബന്ധിച്ച്‌ കീമാൻ ഇൻഷുറൻസ് ഒഴികെ മറ്റു ഇൻഷുറൻസ് തുക ലഭിക്കുമ്പോൾ ടിഡിഎസ് ഒഴിവാക്കാൻ ഫോം 15ജി അഥവാ 15എച്ച്എൽ (60 വയസ്സു തികഞ്ഞവർ) സ്വയം പ്രഖ്യാപനം നൽകിയാൽ മതി. ടിഡിഎസ്, ആദായ നികുതി റിട്ടേൺ സമർപ്പിച്ച്‌ നികുതി ബാധ്യതയിൽ നിന്നു തട്ടിക്കിഴികുകയോ റീഫണ്ട് നേടുകയോ ചെയ്യാം.

‌Content Highlight: Life Insuance Policy, Income Tax

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com