ADVERTISEMENT

ഓഹരി നിക്ഷേപങ്ങൾ നടത്തുമ്പോൾ സാധാരണയായി വിലനിലവാരത്തിന്റെ ഉയർച്ചതാഴ്ചകൾ, സൂചികകളുടെ പ്രയാണവേഗങ്ങൾ, ബാലൻസ്‌ഷീറ്റിലെ ലാഭനഷ്ടങ്ങൾ, വിപണിപരിസ്ഥിതിയിലെ മാറ്റങ്ങൾ എന്നിവയൊക്കെയാണ് നോക്കുക. ദൈനംദിന വ്യാപാരം നടത്തുകയാണെങ്കിൽ ഹ്രസ്വസമയത്തിനുള്ളിൽ ഓഹരിവില വർധിക്കാനുള്ള സാധ്യതയാണ് വിലയിരുത്തേണ്ടത്. എന്നാൽ, ദീർഘകാല നിക്ഷേപം നടത്തുമ്പോൾ ഈ കണക്കുകൾക്കൊക്കെ അപ്പുറത്തുള്ള ഭാവിയാണ് പ്രധാനം. കാരണം, കമ്പനിയുടെ മുൻകാല പ്രവർത്തനഫലങ്ങൾ അതിന്റെ ഭാവി പ്രകടനത്തിന്റെ സൂചകം ആകണമെന്നില്ല. 

പല പ്രമുഖ കമ്പനികളെയും കണ്ടുകണ്ടങ്ങിരിക്കുന്നതിനിടയിൽ അവയുടെ തോളിൽ മാറാപ്പ് കയറുന്നത് നമ്മൾ അനുദിനമെന്നോണം കാണുന്നുമുണ്ട്. കമ്പനികൾ മരണവക്ത്രത്തിലാണോ എന്ന് അറിയാനുള്ള ഒരു സൂത്രവാക്യമാണ് ന്യൂയോർക്ക് സർവകലാശാലയിലെ ധനകാര്യ വിഭാഗത്തിൽ പ്രഫസസറായ എഡ്വേർഡ് ഓൾട്മാൻ 1967ൽ രൂപപ്പെടുത്തിയ ഓൾട്മാൻ സെഡ് സ്കോർ. ലാഭനഷ്ടക്കണക്കിൽ നിന്നും ബാലൻസ്‌ഷീറ്റിൽ നിന്നും വിപണിയിൽ നിന്നും എടുക്കുന്ന 8 ഘടകങ്ങൾ ഉപയോഗിച്ചുള്ള അനുപാതങ്ങൾ, ഓരോരോ നിശ്ചിത ഗുണകങ്ങൾ കൊണ്ട് ഗുണിച്ച് അവയുടെ ആകെത്തുകയാണ് ഓൾട്മാന്റെ സെഡ് സ്കോർ. ഏറ്റവും ഒടുവിൽ ലഭ്യമായ കണക്കുകളിൽ നിന്ന് ഇങ്ങനെയാണ് അവ കണക്കുകൂട്ടുക: 

cutting

ഈ 5 ഗുണനഫലങ്ങളുടെ ആകെത്തുക മൂന്നോ അതിലധികമോ ആണെങ്കിൽ കണക്കുകൾ അനുസരിച്ച് കമ്പനിക്കു ദീർഘായുസ്സുണ്ട്. സ്കോർ 2.7 മുതൽ 2.99 വരെയാണെങ്കിൽ കാര്യങ്ങൾ അത്ര പന്തിയല്ല; ജാഗ്രത ആവശ്യമാണ്. 1.8 മുതൽ 2.69 വരെയുള്ളവ ബാലൻസ്‌ഷീറ്റ് തീയതി മുതൽ 2 വർഷത്തിനകം പാപ്പരാവാനുള്ള സാധ്യത വളരെ കൂടുതലാണ്. സ്കോർ 1.8 ന് താഴെയാണെങ്കിൽ കമ്പനി മരണവക്ത്രത്തിലാണ്. കമ്പനികളുടെ ധനകാര്യക്കണക്കുകൾ വിശദമായി അപഗ്രഥിച്ച് അനുമാനങ്ങളിൽ എത്താനുള്ള വൈദഗ്ധ്യമില്ലാത്തവരും ഇന്ന് ഓഹരിക്കമ്പോളത്തിൽ കൊടുക്കൽ-വാങ്ങലുകൾ നടത്തുന്നുണ്ട്. അവർക്ക് വളരെയധികം ഉപയോഗപ്രദമാണ് താരതമ്യേന ലളിതമായ ഓൾട് മാൻ സെഡ് സ്കോർ. 

ഓൾട് മാൻ ഫലം 80–90% കേസുകളിൽ വരെ കൃത്യമാവാറുണ്ടെന്ന് ചില പഠനങ്ങൾ പറയുന്നു. ധനകാര്യ വിശകലന മേഖലയിൽ ഇന്ന് ഓൾട് മാൻ സെഡ് സ്കോർ വ്യാപകമായി ഉപയോഗിക്കപ്പെടുന്നുണ്ട്. പക്ഷേ, ധനകാര്യക്കണക്കുകളിലെ സത്യസന്ധത ആശ്രയിച്ചിരിക്കും അതുപയോഗിച്ചുള്ള വിശകലനത്തിന്റെ കൃത്യത. എന്നിരുന്നാലും, സാധാരണക്കാരന് വാങ്ങാനുദ്ദേശിക്കുന്ന ഓഹരി ഇറക്കിയ കമ്പനിയുടെ ആരോഗ്യസ്ഥിതിയെക്കുറിച്ച് അത്യാവശ്യസൂചനകൾ ലഭിക്കുവാൻ ഓൾട് മാൻ സെഡ് സ്കോർ സഹായിക്കും. 

പി.ഡി.ശങ്കരനാരായണൻ
പി.ഡി.ശങ്കരനാരായണൻ

(സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ അസിസ്റ്റന്റ് ജനറൽ മാനേജരായിരുന്ന ലേഖകൻ രാജ്യത്തെ ഒട്ടേറെ വൻകിട വായ്പകൾ കൈകാര്യം ചെയ്തിട്ടുണ്ട്. അഭിപ്രായങ്ങൾ വ്യക്തിപരം) 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT