എക്സ് ഉപയോഗിക്കാൻ പണം?

Mail This Article
×
എക്സ് (മുൻ ട്വിറ്റർ) പണം നൽകി ഉപയോഗിക്കേണ്ട ഒരു സേവനമായി മറുമെന്ന സൂചനയുമായി ഉടമ ഇലോൺ മസ്ക്. വ്യാജ അക്കൗണ്ടുകൾക്കു തടയിനാണ് പ്രതിമാസം ചെറിയ തുക യൂസർ ഫീസായി ഈടാക്കുന്നതെന്നാണ് മസ്കിന്റെ വാദം. ട്വിറ്റർ ഏറ്റെടുത്തതിനു ശേഷം ആപ്പിന്റെ പേരു മാറ്റിയതടക്കം മസ്ക് ഒട്ടേറെ മാറ്റങ്ങൾ കൊണ്ടുവന്നിരുന്നു.
എക്സിന് 55 കോടി പ്രതിമാസ ഉപയോക്താക്കളും 20 കോടി വരെ പ്രതിദിന പോസ്റ്റുകളുമുണ്ടെന്ന് മസ്ക് വ്യക്തമാക്കിയിരുന്നു. ഫീസ് ഈടാക്കുമെന്നു പറയുമ്പോഴും എത്രയായിരിക്കും തുകയെന്നുള്ളതിൽ സൂചനകളില്ല. ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി നടത്തിയ ചർച്ചയിലാണ് യൂസർഫീ സംബന്ധിച്ച സൂചന മസ്ക് നൽകിയത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.