ഓഹരി വിപണിയിൽ കനത്ത നഷ്ടം
Mail This Article
മുംബൈ∙ അമേരിക്കൻ ഫെഡറൽ റിസർവിന്റെ നയപ്രഖ്യാപനത്തിനു മുന്നോടിയായി ഓഹരി വിപണിയിൽ കനത്ത വിൽപന സമ്മർദം. ഇന്നലെ സെൻസെക്സ് 796 പോയിന്റും നിഫ്റ്റി 232 പോയിന്റും ഇടിഞ്ഞു. ആഗോള വിപണികളിലെല്ലാം നഷ്ടമായിരുന്നു. കഴിഞ്ഞ രണ്ടു വ്യാപാരദിനങ്ങളിലായി നിക്ഷേപകർക്ക് 2.89 ലക്ഷം കോടി രൂപയുടെ നഷ്ടമുണ്ടായി. ബാങ്ക് ഓഫ് ഇംഗ്ലണ്ട്, ബാങ്ക് ഓഫ് ജപ്പാൻ എന്നീ കേന്ദ്ര ബാങ്കുകളും ഈ ആഴ്ച പണനയ അവലോകനയോഗം ചേരുന്നുണ്ട്.
അമേരിക്കയുടെ ബോണ്ട് വരുമാനം വലിയതോതിൽ ഉയരുന്നതും ആഗോളതലത്തിൽ ഓഹരി വിപണികളിൽ സമ്മർദമുണ്ടാക്കുകയാണ്. 17 വർഷത്തെ ഏറ്റവും ഉയർന്ന വരുമാനമാണ് ട്രഷറി ബോണ്ടുകൾ രേഖപ്പെടുത്തിയത്. ട്രഷറി വരുമാനം ഉയരുമ്പോൾ വൻകിട നിക്ഷേപകർ ഓഹരികൾ വിറ്റ് ബോണ്ടുകൾ വാങ്ങുന്നതാണ് നഷ്ടമുണ്ടാകാൻ കാരണം. അസംസ്കൃത എണ്ണവില കുതിച്ചുയരുന്നതും വിപണിയെ ബാധിക്കുന്നുണ്ട്. അതേസമയം, രൂപ ഡോളറിനെതിരെ 19 പൈസ നേട്ടത്തോടെ 83.07 ൽ വ്യാപാരം അവസാനിപ്പിച്ചു.
Content Highlight: Indian Stock Market, Sensex, Nifty