വിഴിഞ്ഞത്ത് കപ്പലെത്താൻ വൈകും

Mail This Article
തിരുവനന്തപുരം∙ വിഴിഞ്ഞം രാജ്യാന്തര തുറമുഖത്ത് ആദ്യ കപ്പൽ, മുൻപു പ്രഖ്യാപിച്ച സമയത്ത് എത്തില്ലെന്നു സ്ഥിരീകരിച്ച് മന്ത്രി അഹമ്മദ് ദേവർകോവിൽ. ഇപ്പോഴത്തെ കാലാവസ്ഥ പരിഗണിക്കുമ്പോൾ 13നു ശേഷമേ കപ്പൽ എത്തുകയുള്ളൂ. 15നു കപ്പലിനെ സ്വീകരിക്കാനുള്ള ഒരുക്കമാണു നടത്തുന്നതെന്നു മന്ത്രി പറഞ്ഞു. ഒക്ടോബർ 4ന് എത്തുമെന്നായിരുന്നു നേരത്തേ മന്ത്രി അറിയിച്ചിരുന്നത്. കടലിലെ പ്രതികൂല കാലാവസ്ഥ മൂലം കപ്പൽ വൈകുമെന്നു മനോരമ കഴിഞ്ഞയാഴ്ച റിപ്പോർട്ട് ചെയ്തിരുന്നെങ്കിലും, ഔദ്യോഗികമായി സ്ഥിരീകരണമില്ലെന്ന കാരണം പറഞ്ഞു തുറമുഖ വകുപ്പ് ഇതു തള്ളിയിരുന്നു. ഓഗസ്റ്റ് 31നാണ് ചൈനയിൽനിന്നു കപ്പൽ പുറപ്പെട്ടത്.
പ്രതികൂല കാലാവസ്ഥ കാരണം കപ്പലിന്റെ വേഗം കുറഞ്ഞെന്നും, ഗുജറാത്തിലെ മുന്ദ്ര തുറമുഖത്ത് ക്രെയിൻ ഇറക്കിയശേഷമേ വിഴിഞ്ഞത്ത് എത്തുകയുള്ളൂവെന്നും മന്ത്രി പറഞ്ഞു.
Content Highlight: Vizhinjam Port