ADVERTISEMENT
കൊച്ചി∙ രണ്ടാം ലോക  യുദ്ധകാലത്ത് ബ്രിട്ടിഷ് പ്രധാനമന്ത്രി  വിൻസ്റ്റൻ ചർച്ചിലിന്റെ  ഓഫിസ് ആയിരുന്ന ‘ഓൾഡ് വാർ  ഓഫിസ്’ ഹിന്ദുജ  ഗ്രൂപ്പ് ആഡംബര ഹോട്ടലാക്കി പ്രവർത്തനമാരംഭിച്ചു. ചാൾസ് മൂന്നാമൻ രാജാവിന്റെ സഹോദരി ആനി രാജകുമാരി  ഉദ്ഘാടനം നിർവഹിച്ചു. ഗ്രൂപ്പ് ചെയർമാൻ ജി.പി. ഹിന്ദുജയും സഹോദരൻമാരും പങ്കെടുത്തു. ബ്രിട്ടിഷ് പ്രധാനമന്ത്രി ഋഷി സുനക് സന്ദർശനം നടത്തി. റാഫിൾസ് ഹോട്ടൽസും ഹിന്ദുജ  ഗ്രൂപ്പും സഹകരിച്ചാണ് ഹോട്ടലിന് തുടക്കം കുറിച്ചത്. ബക്കിങ്ങാം കൊട്ടാരത്തിന്റെ ദൃശ്യങ്ങൾ  ലഭ്യമാക്കുന്ന മേൽക്കൂരയിൽ അടക്കം മൂന്നു  ബാറുകൾ, ഒൻപതു പുതിയ റസ്റ്ററന്റുകൾ തുടങ്ങിയവ പുതിയ ആഡംബര  ഹോട്ടലിലുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT