ADVERTISEMENT

കോട്ടയം ∙ മികച്ച മൂല്യവുമായി കുമരകത്തെ ഹോട്ടലുകൾ രാജ്യത്ത് ഒന്നാമത്. ഹോട്ടലുകളുടെ വരുമാനവും മുറികളുടെ എണ്ണവും തമ്മിലുള്ള അനുപാതത്തിന്റെ (റെവ്പാർ– റവന്യു പെർ അവെയ്‌ലബിൾ റൂം) ) അടിസ്ഥാനത്തിൽ തയാറാക്കുന്ന പട്ടികയിലാണു കുമരകം രാജ്യത്ത് ഒന്നാമത് എത്തിയത്. മൂന്നാം സ്ഥാനത്തുള്ള കോവളവും മികച്ച പ്രകടനം നടത്തി.ഡൽഹി ആസ്ഥാനമായ കൺസൽറ്റൻസി സ്ഥാപനം ഹോട്ടലിവേറ്റിന്റെ 2022– 23 കാലഘട്ടത്തിലെ റിപ്പോർട്ടിലാണ് ഈ നേട്ടം അവതരിപ്പിക്കുന്നത്. 

കഴിഞ്ഞ വർഷത്തെ റിപ്പോർട്ടിൽ നാലാം സ്ഥാനത്തായിരുന്ന കുമരകം ഇക്കുറി ഒന്നാം സ്ഥാനത്തെത്തി.11,758 രൂപയാണു കുമരകത്തിന്റെ റെവ്പാർ റേറ്റ്. കഴി‍ഞ്ഞ വർഷം ഇത് 5659 രൂപ മാത്രമായിരുന്നു. കഴിഞ്ഞ വർഷം ഒന്നാം സ്ഥാനക്കാരായിരുന്ന ഋഷികേശാണ് ഇക്കുറി രണ്ടാമത്. 10506 രൂപയാണു ഋഷികേശിന്റെ റെവ്പാർ. കഴിഞ്ഞ വർഷം ഒൻപതാം സ്ഥാനത്തായിരുന്ന കോവളം ഇക്കുറി 9087 രൂപ റെവ്പാർ റേറ്റിങ്ങുമായി മൂന്നാമതെത്തി.രാജ്യാന്തര തലത്തിൽ ഒരു പ്രദേശത്തെ അവതരിപ്പിക്കുന്നതിനു റേറ്റിങ് സഹായകരമാണെന്നു ചേംബർ ഓഫ് വേമ്പനാട് ഹോട്ടൽസ് സെക്രട്ടറി കെ.അരുൺ കുമാർ പറഞ്ഞു.

റെവ്പാർ റേറ്റിങ് ആദ്യ 10 സ്ഥാനങ്ങൾ നേടിയ സിറ്റികൾ (ബ്രാക്കറ്റിൽ റെവ്പാർ റേറ്റ്)

1. കുമരകം (11,758)
2. ഋഷികേശ് (10.506)
3. കോവളം (9,087)
4. ശ്രീനഗർ (8,127)
5. ഉദയ്പുർ (7,937)
6. മുംബൈ (7,226)
7. ഗോവ (7,116)
8. മസൂറി (6,704)
9. റന്തംബോർ (6,698)
10. മഹാബലേശ്വർ (6,589)

Content Highlight: Kumarakom Hotels tops in RevPar rating

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT