Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സുഷമ വിരട്ടി; ആമസോൺ ചവിട്ടുമെത്ത മടക്കി

amazon-logo

വാഷിങ്ടൻ ∙ ഇന്ത്യൻ വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് ശക്തമായ നിലപാടെടുത്തതോടെ ഓൺലൈൻ വ്യാപാര ശൃംഖല ആമസോൺ ഇന്ത്യയുടെ ദേശീയ പതാക ചിത്രീകരിച്ച ചവിട്ടുമെത്തയുടെ വിൽപന നിർത്തി.

കാനഡയിൽ ആമസോൺ വിൽക്കുന്ന ഒരിനം ചവിട്ടുമെത്തയിൽ ത്രിവർണ പതാക ചിത്രീകരിച്ചിട്ടുണ്ടെന്ന പരാതി ലഭിച്ചതിനെ തുടർന്ന്, സാമൂഹിക മാധ്യമമായ ട്വിറ്ററിലൂടെ സുഷമാ സ്വരാജ് നടത്തിയ ആക്രമണം വലിയ ചർച്ചയായിരുന്നു. ഉൽപന്നം പിൻവലിക്കുകയും ഉപാധികളില്ലാതെ മാപ്പ് പറയുകയും ചെയ്തില്ലെങ്കിൽ ആമസോണിന്റെ ഉദ്യോഗസ്ഥർക്ക് ഇന്ത്യ വീസ നൽകില്ലെന്നും ഇപ്പോഴുള്ള വീസകൾ റദ്ദാക്കുമെന്നുമാണ് സുഷമ വ്യക്തമാക്കിയത്. പ്രതിഷേധം നയതന്ത്ര പ്രശ്നമായി വളരുമെന്നുറപ്പായ ആമസോൺ വെബ്സൈറ്റിൽനിന്ന് ഉൽപന്നം പിൻവലിക്കുകയും ചെയ്തു.