Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നേരത്തെ റിട്ടയർ ചെയ്യാം, ജീവിതം ആസ്വാദ്യകരമാക്കാം

Retirement Representative Image

55, 50, 45.... സ്വപ്നജീവിതം റിട്ടയർമെന്റിനു ശേഷം കിട്ടുമെങ്കിൽ എന്തിന് റിട്ടയർമെന്റ് പ്രായത്തിനായി കാത്തിരിക്കണം. ജോലിഭാരങ്ങളിൽ നിന്നൊഴിവായി ശാന്തവും സുരക്ഷിതവുമായ വിശ്രമ ജീവിതം നയിക്കുവാൻ നിങ്ങളും ആഗ്രഹിക്കാറില്ലേ. വീട്ടുകാർക്കൊപ്പം ചിലവഴിക്കാൻ പരിധികളില്ലാതെ സമയം, ഗോൾഫ്, പുസ്തകങ്ങൾ, യാത്രകൾ, കൂട്ടുകാരുമൊത്തുള്ള സമയം, സിനിമ, ഇങ്ങനെ എന്തൊക്കെ കാര്യങ്ങളാണ് ഈ കാലത്തു ചെയ്യാനുള്ളത്. സുരക്ഷിതമായി റിട്ടയർമെന്റ് ജീവിതം ആസ്വദിക്കാനുള്ള ലളിതമായ പ്ലാൻ ഞങ്ങൾ തരാം..

∙ ഭാവി പദ്ധതി തയാറാക്കൂ
റിട്ടർമെന്റിനു ശേഷമുള്ള ജീവിതം ഇപ്പോഴത്തെേതിനേക്കാൾ സുന്ദരമാക്കണമെങ്കിൽ നേരത്തെ തന്നെ പദ്ധതികൾ തയാറാക്കണം. റിട്ടയർമെന്റ് ജീവിതം ആസ്വദിക്കാൻ എത്ര പണം എന്ന് നേരത്തെ തന്നെ കണക്കുകൂട്ടണം. റിട്ടയർമെന്റ് ചിലവുകളെ സസാമ്പത്തിക സ്വാതന്ത്യത്തിനുള്ള പണമായി വേണം കരുതാൻ.

∙ വിലപ്പെരുപ്പ ഭീഷണി അതിജീവിക്കണം
റിട്ടയർമെന്റ് പ്ലാനിനെ പറ്റി ചിന്തിക്കുമ്പൾ ആദ്യം മനസിലെത്തേണ്ടത് വിലപ്പെരുപ്പം എന്ന രാക്ഷസനെയാണ്. ഇന്നത്തെ മൂല്യമായിരിക്കില്ല. നാളെ പണത്തിനു ലഭിക്കുക. വിലപ്പെരുപ്പ സാധ്യത മുൻകൂട്ടിക്കണ്ടു വേണം പ്ലാൻ തിരഞ്ഞെടുക്കാൻ.

∙ ലോണുകൾ നേരത്തെ അടച്ചു തീർക്കൂ
നേരത്തയുള്ള റിട്ടയർമെന്റ് എന്നാൽ മഴമൂലം കുറച്ചു ഓവറുകൾ മാത്രമായി പരിമിതപ്പെടുത്തിയ ക്രിക്കറ്റ് കളി പോലെയാണ്. സാധാരണ മാച്ചിനേക്കാൾ വേഗത്തിൽ സ്കോർ ചെയ്യണം. അതായത് ലോണുകളെല്ലാം അടച്ചു തീർത്ത് റിട്ടയർമെന്റ് സമ്പാദ്യങ്ങൾ നിക്ഷേപങ്ങളാക്കി മാറ്റണം.

∙ മ്യൂച്വൽ ഫണ്ട്
നിക്ഷേപങ്ങൾ ഇക്വിറ്റി വിപണിയിലായിരുന്നാൽ വളർച്ചയുടെ വേഗം കൂടും. സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്മെന്റ് പ്ലാനിലൂടെ മ്യൂച്വൽ ഫണ്ടുകളിൽ നിക്ഷേപിക്കുകയാണ് ഇക്വിറ്റി നിക്ഷേപത്തിൽ കടക്കാൻ ഏറ്റവും ലളിതമായ മാർഗം. കൃത്യമായ തുക നിശ്ചിത സമയത്ത് നിക്ഷേപിക്കാവുന്നതാണിത്. ഒരു വർഷത്തിലേറെയായ നിക്ഷേപങ്ങൾക്കു മൂലധന നേട്ടനികുതിയും നൽകേണ്ടതില്ല.

∙ തുടർച്ചയായ നേട്ടം‌
ചെറിയ എസ്ഐപികളായി നിക്ഷേപം തുടങ്ങാം. വരുമാനം കൂടുന്നതിനനുസരിച്ചു തുകയും കൂട്ടാം. ബോണസിന്റെയും ഇൻസെന്റീവ്സിന്റെയും രൂപത്തിൽ അപ്രതീക്ഷിത വരുമാനവും ലഭിക്കും.

∙ വ്യത്യസ്ത ആവശ്യങ്ങൾക്കു വ്യത്യസ്ത നിക്ഷേപങ്ങൾ
കുട്ടികളുടെ ഉപരിപഠനം, മറ്റ് ദീർഘകാലാവശ്യങ്ങൾ തുടങ്ങിയവയ്ക്കായി വെവ്വേറെ എസ്ഐപികൾ ഉണ്ടായിരിക്കണം. എസ്ഐപി പ്ലാനുകൾ റിട്ടയർമെന്റിനു മുൻപേ തയാറാക്കണം.