Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സ്വപ്നങ്ങൾ തകർത്ത് പക്ഷാഘാതം; കനിവു തേടി പെയിന്റിങ് തൊഴിലാളി

Kanakambaran കനകാംബരൻ

കൂത്താട്ടുകുളം ∙ ശരീരത്തിന്റെ ഒരു വശം തളർന്ന പെയിന്റിങ് തൊഴിലാളിയായ നിർധന കുടുംബാംഗം ചികിൽസാ സഹായം തേടുന്നു. എറണാകുളം ജില്ലയിലെ കാക്കൂർ വെട്ടിമൂട് കുരുവിക്കാട്ടിൽ കെ.ആർ. കനകാംബരനാ(46)ണ് സുമനസ്സുകളുടെ കനിവു തേടുന്നത്. പെയിന്റിങ് ജോലി ചെയ്ത് കുടുംബം പുലർത്തിയിരുന്ന കനകാംബരന് പക്ഷാഘാതം ഉണ്ടായത് ഒരു മാസം മുൻപാണ്.

കൂത്താട്ടുകുളത്തെയും തെള്ളകത്തെയും സ്വകാര്യ ആശുപത്രികളിലായിരുന്നു ചികിൽസ. ഇതിനകം നല്ലൊരു തുക ചെലവായി. ജോലിക്കു പോകാൻ കഴിയാത്തതിനാൽ കുടുംബം ബുദ്ധിമുട്ടിലാണ്. അമ്മ ശാന്തമ്മാളും ഭാര്യ സുശീലയും സ്കൂൾ വിദ്യാർഥികളായ മക്കൾ ആദിത്യനും അനാമികയും അടങ്ങുന്നതാണ് കനകാംബരന്റെ കുടുംബം.

കനകാംബരന്റെ ചികിൽസയ്ക്കും കുടുംബത്തെ സഹായിക്കാനും കഴിയുന്നവർക്ക് താഴെ കാണുന്ന അക്കൗണ്ടിൽ പണമടയക്കാം. 

Name- Kanakambaran K.R.

SBI kakkoor Branch

SB Account Number- 67254345530

IFSC- SBIN0070543