Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കാശിനാഥിന് അമ്മേയെന്നു നാവെടുത്തു വിളിക്കണം, അമ്മയുടെ വിളിക്കു കാതോർക്കണം

sabari കാശിനാഥ്

തൃശൂർ∙ കുഞ്ഞിന്റെ മുഖത്ത് പാൽപുഞ്ചിരി കാണാൻ കാത്തിരിക്കുകയാണ് സുമേഷും രമ്യയും. പുഞ്ചിരിയുടെ വെൺമ കടഞ്ഞ്, കളിതമാശകളുടെ ചാമരം വീശി മകൻ കാശിനാഥ് എന്നാണ് സാധാരണ ജീവിതത്തിലേക്കു പിച്ചവയ്ക്കുന്നതെന്നാണ് ഇവരുടെ ചിന്ത. കുടുംബക്ഷേത്രത്തിലെ മേൽശാന്തിയായി ജോലി നോക്കുന്ന സുമേഷ് നിത്യവും ഭഗവാനുള്ള അർച്ചനയിൽ നൊന്തുവിളിക്കുന്ന കണ്ണീരിന്റെ നനവും കൂടി ചേർക്കും.

‘കുഞ്ഞേ’ എന്നുള്ള വിളി കേട്ട് ‘എന്തോ’ എന്ന മറുവിളിയോടെ ഓടിയെത്തുന്ന കാശിനാഥിനെയാണ് അമ്മ രമ്യയും കാത്തിരിക്കുന്നത്. ഒരു മാത്രയെങ്കിലും ആ കുരുന്നി നു കേൾപ്പിച്ചു കൊടുക്കുമോ അമ്മയുടെ സ്നേഹാർദ്രമായ വിളി.  പാണ്ടിപ്പറമ്പ് വെള്ളാനിക്കര പറപറമ്പിൽ വീട്ടിൽ സുമേഷിന്റെ മകൻ കാശിനാഥിനു ആറ് വയസ്സിനുള്ളിൽ രണ്ടു തവണ ഹൃദയ ശസ്ത്രക്രിയ കഴിഞ്ഞു. പിന്നെ കാശിനാഥിന്റെ മുഖവും കോടി പോയി. സുമേഷും കുടുംബവും ഇപ്പോൾ മാടക്കത്ര ചിറയ്ക്കാടക്കോട് ആനന്ദനഗറിൽ വാടകയ്ക്കാണ് താമസിക്കുന്നത്. 

രണ്ടര മാസമായപ്പോൾ കാശിനാഥിന്റെ ഹൃദയത്തിൽ ആദ്യ ശസ്ത്രക്രിയ നടത്തി. അഞ്ചര വയസുള്ളപ്പോൾ രണ്ടാമത്തെയും. ജന്മനാ കേൾവിയും ഇല്ല. ഒരു വയ സ് ആയപ്പോൾ മുഖം ഒരു ഭാഗത്തേക്ക് കോടി പോയി. ഇതു വരെ അസുഖം മാറിയിട്ടില്ല. രണ്ടു വർഷം ആയുർവേദ ചികിത്സ നടത്തിയിട്ടും ഫലമുണ്ടായില്ല. അമൃത ഹോസ്പിറ്റലിലെ ഡോക്ടർ പ്ലാസ്റ്റിക് സർജറി ചെയ്യണമെന്ന് നിർദേശിച്ചു.

ചെവി കേൾക്കാത്തതിനാൽ ഹിയറിങ് എയ്ഡ് അഞ്ചു വർഷമായി സ്ഥിരമായി വെ യ്ക്കുന്നുണ്ടെങ്കിലും കേൾവിയില്ല. അതിനാൽ കോക്ലിയർ ഇംപ്ലാന്റ് ശസ്ത്രക്രിയ ചെയ്യുക മാത്രമാണ് ഇനിയുള്ള  ഏ ക മാർഗമെന്നു അമൃത ആശുപത്രിയിലെ ഡോക്ടർമാരും നിർദേശിച്ചു. മുഖത്തിന് ഫേഷ്യൽ പാലസി ഉള്ളതിനാൽ സർക്കാർ തലത്തിൽ നടത്തുന്ന കോക്ലിയർ ഇംപ്ലാന്റ് സർജറിക്കുള്ള അപേക്ഷ പരിഗ ണിച്ചില്ല. അതു കൊണ്ട് പ്ലാസ്റ്റിക് സർജറി ചെയ്തതിനു ശേഷം കോക്ലിയർ ഇംപ്ലാന്റ് ചെയ്യണമെന്നാണ് ഡോക്ടർമാർ പറയുന്നത്.

പ്ലാസ്റ്റിക് ശസ്ത്രക്രിയയ്ക്ക് ഒന്നര ലക്ഷവും കോക്ലിയർ ഇംപ്ലാന്റിന് ഏഴു ലക്ഷവും ചിലവ് വരും. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന ഇവർക്ക്  ഈ ചിലവ് താങ്ങാവുന്നതിനുമപ്പുറമാ ണ്. കാശിനാഥിന്റെ ചികിത്സയ്ക്കായി സന്മനസ്സുള്ളവരുടെ സഹായം പ്രതീക്ഷി ച്ച് കാത്തിരിക്കയാണ് മാതാപിതാക്കൾ. 

∙ ബാങ്ക് അക്കൗണ്ട് വിശദാംശങ്ങൾ: ബാങ്കിന്റെ പേര് – ബാങ്ക് ഓഫ് ബറോഡ. ശാഖ: മണ്ണൂത്തി. അക്കൗണ്ട് നമ്പർ: 37000100000568. IFSC: BARB0MANNUT( Fifth character is zero).     

∙ മേൽവിലാസം: 

പി.എസ്. സുമേഷ്, 

പറപറമ്പിൽ വീട്, 

വെള്ളാനിക്കര (പിഒ), 

പാണ്ടിപ്പറമ്പ്, 

തൃശൂർ. പിൻ: 680654. 

ഫോൺ: 9495245951.