Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രണ്ടു വൃക്കകളും തകരാറിലായ വീട്ടമ്മ സഹായം തേടുന്നു

salini-thomas

കോട്ടയം ∙ രണ്ട് വൃക്കകളും തകരാറിലായ വീട്ടമ്മ സുമനസുകളുടെ സഹായം തേടുന്നു. പള്ളം പുത്തൻപറമ്പിൽ തോമസ് ജോർജിന്റെ ഭാര്യ സലിനി തോമസാണ് (49) സുമനസുകളുടെ കാരുണ്യം അഭ്യാർഥിക്കുന്നത്. ഒരു വർഷം മുമ്പാണ് സലിനിയുടെ രണ്ടും വൃക്കകളും തകരാറിലായത്. തുടർച്ചയായി ശാരീരിക ബുദ്ധമുട്ടുകൾ നേരിട്ടതിനെ തുടർന്ന് ആശുപത്രിയിലെത്തിച്ചു വിശദമായ പരിശോധന നടത്തിയപ്പോഴാണ് ഇരു വൃക്കകളും തകരാറിലാണെന്നറിയുന്നത്. രോഗം കലശലായതിനെ തുടർന്ന് കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ ക്രിറ്റിക്കൽ ഐസിയുവിലായിരുന്നു. പിന്നീട് ഡിസ്ചാർജ് ചെയ്തെങ്കിലും ഏഴു ദിവസം കൂടുമ്പോൾ ആശുപത്രിയിലെത്തി ഇഞ്ചക്ഷൻ എടുക്കേണ്ടതുണ്ട്. 

കൂലിപ്പണിക്കാരനായ ഭർത്താവ് തോമസിന്റെ ചെറിയ വരുമാനത്തിൽ നിന്നാണ് പ്രായമായ അമ്മയും വിദ്യാർഥിയായ മകനും ഉൾപ്പെടുന്ന കുടുംബത്തിന്റെ ചിലവുകളും സലിനിയുടെ ചികിത്സയും നടത്തുന്നത്. സുമനസുകളുടെ സഹായമില്ലാതെ കുടുംബത്തിന് സലിനിയുടെ ചികിത്സ തുടരാനാവില്ലയെന്ന സ്ഥിതിയാണ്. ഉദാരമതികളുടെ കാരുണ്യം തേടുകയാണ് സലിനിയും കുടുംബവും. 

സലിനിയുടെ ഭർത്താവിന്റെ പേരിലുള്ള ബാങ്ക് അക്കൗണ്ട് വിവരങ്ങൾ: 

തോമസ് ജോർജ്

കാനറ ബാങ്ക് പരുത്തുംപാറ ബ്രാഞ്ച്

അക്കൗണ്ട് നമ്പർ – 4216119001484

ഐഎഫ്എസ് കോഡ് – CNRB0004216

ഫോൺ: 9605323164