Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തുടർ ചികിത്സക്ക് മാർഗമില്ല, ഫയാസ് ചികിത്സാ സഹായം തേടുന്നു

Fayas ഫയാസ്

തിരുവനന്തപുരം ∙ വിദ്യാഭ്യാസം പൂർത്തിയാക്കി എത്രയും വേഗം ജോലി കണ്ടെത്തി നിർധന കുടുംബത്തിന് ആശ്രയമാകാൻ കൊതിച്ച യുവാവ് അർബുദം ബാധിച്ച് ചികിത്സയിൽ. പാലക്കാട് പടനിലം വീട്ടിൽ അനീഷിന്റെ മകൻ ഫയാസ് മീരാനാണ് (19) ജീവിതം തിരിച്ചു പിടിക്കാനായി സുമനസുകളുടെ സഹായം തേടുന്നത്.

പോളിടെക്നിക് രണ്ടാം വർഷ വിദ്യാർഥിയായ ഫയാസിന് ഒരു വർഷം മുൻപ് പനിയും ഒപ്പം കടുത്ത കാലു വേദനയും ബാധിച്ചിരുന്നു. ചികിത്സ തേടിയെങ്കിലും ഡെങ്കി പനി ബാധിച്ചതാണെന്നായിരുന്നു ഡോക്ടർ അറിയിച്ചത്. പിന്നാലെ ശരീരത്തിലെ രക്തത്തിന്റെ അളവ് വലിയതോതിൽ കുറഞ്ഞു. തുടർന്നു കൊയമ്പത്തൂരിലെയും അഡയാറിലെയും ആശുപത്രികളിൽ എത്തിച്ചു നടത്തിയ പരിശോധനകളിലാണ് രക്താർബുദം ബാധിച്ചതായി സ്ഥിരീകരിച്ചത്. ചികിത്സയ്ക്കായി രണ്ട് ആശുപത്രികളെ സമീപിച്ചെങ്കിലും 10 ലക്ഷം രൂപ ചിലവു വരുമെന്ന് അറിയിച്ചതിനെ തുടർന്ന് ഈ നിർധന കുടുംബം തിരുവനന്തപുരം റീജനൽ കാൻസർ സെന്ററിൽ ചികിത്സ തേടി. എട്ടു മാസമായി ആർസിസിയിൽ കഴിയുന്ന ഫയാസിനെ ഇതിനോടകം നിരവധി തവണ കീമോ തെറാപ്പികൾക്കു വിധേയമാക്കി.

ഫയാസിന്റെ അമ്മ നാദിര ദിവസക്കൂലിക്കു പോയി ലഭിക്കുന്ന ചെറിയ ശബളമായിരുന്നു ഈ കുടുംബത്തിന്റെ ഏക വരുമാനമാർഗം. ഫയാസിനെ പരിചരിക്കുന്നതിന് ആശുപത്രിയിൽ കഴിയുകയായിരുന്ന നാദിര കഴിഞ്ഞ മാസം തുടർച്ചയായ തലവേദനയെ തുടർന്ന് ബോധക്ഷയം സംഭവിക്കുകയും തുടർന്നു ദിവസങ്ങളോളം ചികിത്സയിലായിരുന്നു. പിന്നീട് ഡിസ്ചാർജ് ചെയ്തെങ്കിലും ചികിത്സ തുടരുകയാണ്.

ഫയാസിന്റെ പിതാവ് അനീഷ് വൃക്ക സംബന്ധമായ രോഗം ബാധിച്ചതിനാൽ ജോലിക്കു പോകാനാവാത്ത സ്ഥിതിയാണ്. ഫയാസിന് ഇളയ സഹോദരനും സഹോദരിയുമുണ്ട്. ഫയാസിന്റെ ചികിത്സാ ചിലവ്, പിതാവ് അനീഷിന്റെയും അമ്മ നാദിരയുടെയും ചികിത്സ, വീട്ടിലെ ചിലവുകൾ, ഇളയ കുട്ടികളുടെ പഠനം, എന്നിവയുൾപ്പെടെയുള്ള ചിലവുകൾക്ക് എന്തു ചെയ്യണമെന്ന് അറിയാതെ വിഷമിക്കുകയാണ് ഈ കുടുംബം. കാരുണ്യമുള്ളവരുടെ കൈത്താങ് മാത്രമാണ് ഈ കുടുംബത്തിന് ആകെയുള്ള പ്രതീക്ഷ. അനീഷിന്റെ സഹോദരി ജാസ്മിന്റെ പേരിലുള്ള ബാങ്ക് അക്കൗണ്ടാണ് ഈ കുടുംബം ഉപയോഗിക്കുന്നത്. 

ബാങ്ക് അക്കൗണ്ട് വിവരങ്ങൾ:

ജാസ്മിൻ

യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ

ചെങ്ങനാശേരി ബ്രാഞ്ച്

അക്കൗണ്ട് നമ്പർ: 526202010007143

IFSC Code: UBIN0552623

Phone: 8943504140