sections
MORE

കൈമാറ്റിവയ്ക്കണം, കുടുംബത്തെ നോക്കണം; ജിൽസന് വേണം ചെറുതല്ലാത്ത ഒരു സഹായം

jilson-charity-kalpetta
SHARE

കൽപറ്റ ∙ കോൺക്രീറ്റ് മിക്സ്ചർ യന്ത്രത്തിൽ കുടുങ്ങി കൈ നഷ്ടപ്പെട്ട യുവാവ് കൈമാറ്റിവെക്കൽ ശസ്ത്രക്രിയക്ക് സഹായം തേടുന്നു. ഒരു വയസു മുതൽ 6 വയസുവരെയുള്ള 3 കുട്ടികളുടെ പിതാവും ഓട്ടോ ഡ്രൈവറുമായ പടിഞ്ഞാറത്തറ വാഴക്കാലായിൽ ജിൽസൺ ജോസിനാണ് (33) ഇതിനു മുമ്പ് നടത്തേണ്ട ശസ്ത്രക്രിയ പണമില്ലാത്തതിനാൽ മാറ്റിവെക്കേണ്ടി വന്നത്. അപകടത്തിനു ശേഷം മറ്റ് രണ്ടു ശസ്ത്രക്രിയകൾ നടത്തിയിട്ടുണ്ട്.

പടിഞ്ഞാറത്തറ ടൗണിലെ ഓട്ടോ ഡ്രൈവറായ ജിൽസൺ ‍കഴിഞ്ഞ ഡിസംബർ 8 ന് കോൺക്രീറ്റ് പണിക്ക് പോയപ്പോഴാണ് അപകടം സംഭവിച്ചത്. ഇടതുകൈ പൂർണമായും നഷ്ടപ്പെട്ട് കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിൽസയിലാണിപ്പോഴും. ജോലി ചെയ്യാവുന്ന തരത്തിലുള്ള കൈ ശസ്തക്രിയയിലൂടെ പിടിപ്പിക്കാനാവുമെന്നാണ് ഡോക്ടർമാരുടെ അഭിപ്രായം. ശസ്ത്രക്രിയക്ക് 25 ലക്ഷം രൂപയോളം ആവശ്യമാണ്.

ഓട്ടോ ഓടിച്ച് ഉപജീവനം നടത്തിയിരുന്ന ജിൽസന്റെ ചികിൽസാ സഹായത്തിനായി പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.പി. നൗഷാദ് ചെയർമാനും കെ.സി. ജോസഫ് കൺവീനറുമായി സഹായ കമ്മിറ്റി രൂപീകരിച്ച് പ്രവർത്തിക്കുകയാണ്. ഫോൺ: 9447518217.

ബാങ്ക് അക്കൗണ്ട് വിവരങ്ങൾ

  • SBI Kalpetta Padinjarathara
  • A/C Number: 38161791291
  • IFSC Code: SBIN0017089
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE IN CHARITY
SHOW MORE
FROM ONMANORAMA