ദുരിതങ്ങളെല്ലാം ഈ യുവാവ് അനുഭവിച്ചു; കരുണ കാണിക്കണം

Siby
SHARE

കോട്ടയം ∙ ഹൃദയമിടിപ്പു നേരെയാക്കാൻ കാരുണ്യമുള്ള ഹൃദയങ്ങളെ കാത്തിരിക്കുകയാണ് പള്ളം, കൊന്നയിൽ സിബി കെ.ശശി എന്ന യുവാവ്. 35 വയസിനുള്ളിൽ അനുഭവിക്കാവുന്ന ദുരിതങ്ങളെല്ലാം ഈ യുവാവ് അനുഭവിച്ചു കഴിഞ്ഞു. ഹൃദയത്തിനുള്ള തകരാറിനു പുറമേ വൃക്കകളും പിണങ്ങിയതോടെ ആഴ്ചയിൽ മൂന്നു തവണ ഡയാലിസിസ് ചെയ്താണു ജീവൻ നിലനിർത്തുന്നത്. ഭാര്യ നുഫൈസയ്ക്കും സിബിക്കുമുള്ള ഏക മകൻ സമനും ജൻമനാ ഹൃദയാരോഗ്യ പ്രശ്നങ്ങളുണ്ട്.

സാമ്പത്തികമായി തകർന്ന അവസ്ഥയിലുള്ള ഈ കുടുംബത്തിന്റെ താങ്ങായ സിബിയുടെ ജീവൻ നിലനിർത്തണമെങ്കിൽ ഇനി വൃക്ക മാറ്റി വയ്ക്കൽ മാത്രമേ വഴിയുള്ളൂ. ഭർത്താവുമായി ആശുപത്രികൾ കയറി ഇറങ്ങേണ്ടതിനാൽ കുട്ടിയെ മറ്റൊരു അനാഥാലയത്തിലാക്കേണ്ട ഗതികേടിലാണ് ഈ ദമ്പതികൾ. ചികിൽസാ ധനശേഖരണത്തിനായി നുഫൈസ കെ.സിബി, സിബി കെ.ശശി എന്ന പേരിൽ എസ്ബിഐ നാഗമ്പടം ശാഖയിൽ അക്കൗണ്ട് തുറന്നിട്ടുണ്ട്. നമ്പർ – 67366682183 ഐഎഫ്എസ്‌സി – എസ്ബിഐഎൻ 0070732. ഫോൺ : 90617 67939, 75589 31559 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CHARITY
SHOW MORE
FROM ONMANORAMA