ദുരന്തങ്ങൾ ഒന്നിനു പുറകെ ഒന്നായി ജോയിയെ വേട്ടയാടുന്നു

joy-charity
SHARE

കോട്ടയം∙ ഒന്നിനു പിറകെ ഒന്നായി ദുരന്തങ്ങൾ വേട്ടയാടുകയാണ് ജോയിയെ. ഭാര്യയും രണ്ടു പെൺമക്കളുമടങ്ങുന്ന കുടുംബത്തിന്റെ  അത്താണിയായിരുന്ന ജോയി അരയ്ക്കുതാഴെ തളർന്നു കിടപ്പിലായിട്ട് ആറു വർഷമായി. മരം വെട്ടുകാരനായിരുന്ന ജോയി ജോലിക്കിടെ മരത്തിൽ നിന്ന് താഴെ വീഴുകയായിരുന്നു. അരയ്ക്കു താഴെ പൂർണമായും തളർന്നതോടെ പരസഹായം കൂടാതെ ഒന്നും ചെയ്യാൻ കഴിയില്ലെന്നായി. 

ഭാര്യ ആശ വീട്ടുജോലി ചെയ്താണ് കുടുംബം പുലർത്തിയിരുന്നത്. 10 മാസം മുമ്പ് ഗർഭാശയ മുഴ നീക്കം ചെയ്യുന്ന ശസ്ത്രക്രിയയ്ക്കു വിധേയയായതോടെ ജോലിക്ക് പോവാൻ ആശയ്ക്ക് കഴിയാതെയായി. ഇതോടെ പൂർണ്ണമായും പ്രതിസന്ധിയിലായിരിക്കുകയാണ് കുടുംബം. കിഡ്നിയുടെ തകരാറുകളും ഉദരസംബന്ധമായ മറ്റു രോഗങ്ങളും ജോയിയെ വിടാതെ പിന്തുടരുകയാണ്. 

ഒരു മാസത്തെ മരുന്നുകൾക്ക് തന്നെ 5000 രൂപയിലധികം ചിലവു വരും. നാട്ടുകാരുടെയും സുഹൃത്തുക്കളുടെയും സഹായം കൊണ്ടാണ് ഈ കുടുംബം പിടിച്ചു നിൽക്കുന്നത്. ചികിൽസാ ചിലവും പ്ലസ്ടുവിലും പത്തിലും പഠിക്കുന്ന രണ്ടു പെൺകുട്ടികളുടെ വിദ്യാഭ്യാസവും മുന്നോട്ടു കൊണ്ടു പോവാന്‍ ഇവര്‍ക്ക് കൈത്താങ്ങ് കൂടിയേ തീരൂ. ഇതിനായി ജോയിയുടെ പേരിൽ ബാങ്ക് അക്കൗണ്ട് ആരംഭിച്ചിട്ടുണ്ട്.

ബാങ്ക് അക്കൗണ്ട് വിവരങ്ങൾ

  • അക്കൗണ്ട് ഹോൾഡറുടെ പേര് : ജോയി മത്തായി
  • South Indian Bank Monipally Branch
  • Account No : 0762053000001020
  • IFSC Code : SIBL0000762
  • Mobile No. : 9605898964
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CHARITY
SHOW MORE
FROM ONMANORAMA