ADVERTISEMENT

കോട്ടയം ∙ ഭിന്നശേഷിക്കാരായ രണ്ടു കുട്ടികളുമായി എന്തു ചെയ്യണമെന്നറിയാത്ത അവസ്ഥയിലാണ് വാകത്താനം താന്നിക്കുന്നേൽ ടി.ഒ. ഏബ്രഹാം, ഭാര്യ ജിനി ദമ്പതികൾ. മൂത്തമകൻ 22 വയസുള്ള ഏബ്രഹാം യൂഹാനോൻ മാനസിക വൈകല്യവും തലയ്ക്കകത്ത് വേദനയുമായി മെഡിക്കൽ കോളജിലെ ചികിത്സയിലാണ്. 40 ശതമാനം വൈകല്യമുണ്ട്. തനിയെ ഒന്നും ചെയ്യാൻ സാധിക്കില്ല. എല്ലാം ചെയ്തു കൊടുക്കണം. ഒരു മാസം 18000 രൂപയോടെ ചികിത്സയ്ക്കും മറ്റുമായി വേണം. 

ഇളയ മകൻ ഗീവർഗീസിനു ജന്മനാ തലവളരുന്ന രോഗമാണ്. ബുദ്ധിമാന്ദ്യവും 60 ശതമാനം വൈകല്യമുണ്ട്. സംസാര ശേഷിയില്ല. സ്വന്തമായി ഒന്നും ചെയ്യാൻ സാധിക്കില്ല. കോട്ടയം മെഡിക്കൽ കോളജ് ന്യൂറോ വിഭാഗത്തിൽ ചികിത്സയിലാണ് ഗീവർഗീസ്. കൂടാതെ ഏബ്രഹാമും വിവിധ രോഗങ്ങളാൽ ചികിത്സയിലായതിനാൽ ജോലിയ്ക്കു പോകാൻ പറ്റാത്ത സ്ഥിതിയിലാണ്. 

ജിനിയ്ക്ക് മക്കളുടെ അടുത്ത് എല്ലാ സമയവും ഉണ്ടാവേണ്ടതിനാൽ ജോലിക്കു പോകാൻ സാധിക്കുന്നില്ല. വരുമാനമൊന്നുമില്ലാത്തതിനാൽ നിത്യ ചെലവിനും ചികിത്സയ്ക്കും മറ്റും ഇരുവരും വളരെയധികം കഷ്ടപ്പെടുകയാണ്. സുമനസുകളുടെ സഹായത്തിൽ മാത്രമാണ് ഇനി ഇവരുടെ പ്രതീക്ഷ. ചികിൽസാ ധന ശേഖരണത്തിനായി എസ്ബിഐ ഞാലിയാകുഴി ശാഖയിൽ ടി.ഒ.ഏബ്രഹാം – ജിനി ഏബ്രഹാം എന്നിവരുടെ പേരിൽ ജോയിന്റ് അക്കൗണ്ട് തുറന്നിട്ടുണ്ട്. നമ്പർ 57037996641. ഐഎഫ്എസ്‌സി – എസ്ബിഐഎൻ 0070110. ഫോൺ: 8086942450.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com