ADVERTISEMENT

തിരുവനന്തപുരം∙ പ്രതീക്ഷയ്ക്കിനിയും പഠിക്കണം, കൂട്ടുകാരോടൊത്ത് കളിക്കണം,അനിയത്തിയെ കൊഞ്ചിക്കണം. പക്ഷേ, ഇരുട്ടടി പോലെ വന്ന കരൾ-വൃക്ക രോഗം അവളുടെ എല്ലാ സ്വപ്നങ്ങളെയും തല്ലിക്കൊഴിച്ചിരിക്കുകയാണ്. പാങ്ങോട് കേന്ദ്രീയവിദ്യാലയത്തിലെ എട്ടാം ക്ലാസ് വിദ്യാർഥിനിയായ പ്രതീക്ഷാ ഏഞ്ചലിന് ജീവിതം തിരിച്ചുപിടിക്കണമെങ്കിൽ സന്മനസ്സുള്ള മാലാഖമാരുടെ കൈത്താങ്ങു വേണം. 

പാങ്ങോട് എംഇഎസ് ക്വാർട്ടേഴ്സിൽ താമസക്കാരായ പോൾ മെർലിന്റെയും ഉഷാറാണിയുടെയും മകൾ പ്രതീക്ഷയുടെ കരളും വൃക്കകളും ഒരേസമയം തകരാറിലായിരിക്കുകയാണ്. ഉടൻ ശസ്ത്രക്രിയ വേണ്ടതുണ്ട്. പിതാവ് പോൾ മെർലിൻ തന്നെ മകൾക്കായി വൃക്കയും കരളും ദാനം ചെയ്യുകയാണ്. എന്നാൽ ലക്ഷങ്ങൾവരുന്ന ശസ്ത്രക്രിയയ്ക്കുള്ള പണം കണ്ടെത്താൻ കഴിയാതെ, തീരുമാനിച്ച ശസ്ത്രക്രിയ ഇവർക്കു മാറ്റിവയ്ക്കേണ്ടിവന്നു. 

ആദ്യം കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയും തുടർന്ന് വൃക്ക മാറ്റിവയ്ക്കലും ചെയ്യണം. മെക്കാനിക് ആയ പോൾ മെർലിനും വീട്ടമ്മയായ ഉഷാറാണിക്കും താങ്ങാവുന്നതല്ല ഇതിനുള്ള ചെലവ്. ഒരു മകൾകൂടിയുണ്ട് ദമ്പതിമാർക്ക് – അഞ്ചാംക്ലാസിൽ പഠിക്കുന്ന ആലിൻ ജെന്നിഫർ. മകളുടെ ജീവനായി കരുണയുള്ളവരുടെ സഹായം ഇവർക്ക് അത്യാവശ്യമായിരിക്കുകയാണ്. എസ്ബിഐയിൽ പിതാവ് പി. പോൾ മെർലിന്റെ പേരിൽ ആക്കുളം ശാഖയിൽ 37053173659 എന്ന നമ്പരിൽ അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്. IFSC SBIN0070581. ഫോൺ:9074718235 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com