ADVERTISEMENT

തൊടുപുഴ ∙ 2 വർഷം മുമ്പ് വെങ്ങല്ലൂരിൽ കാർ ബൈക്കിൽ ഇടിച്ചുണ്ടായ അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ് ചികിത്സയിൽ കഴിയുന്ന വാഴക്കുളം  മടക്കത്താനം പഴയമ്പലത്ത് വീട്ടിൽ ബിജു (48) തുടർ ചികിത്സക്ക് മാർഗമില്ലാതെ വലയുന്നു. ബേക്കറി ജീവനക്കാരനായിരുന്ന ബിജു ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകുംവഴിയാണ് കാർ ഇടിച്ചത്. നട്ടെല്ലിനു ഗരുതരമായി പരുക്കേറ്റതിനെ തുടർന്ന് മാസങ്ങളോളം ചികിത്സയിലായിരുന്നു. ജീവൻ തിരിച്ചു കിട്ടിയെങ്കിലും എഴുന്നേറ്റിരിക്കാൻ പോലും കഴിയാത്ത അവസ്ഥയിലായിരുന്നു.

പരസഹായത്തോടെ എഴുന്നേറ്റ് നടക്കാൻ തുടങ്ങിയിരുന്നു.  ഇതിനിടെ കഴിഞ്ഞ മാസം ബിജുവിന് പക്ഷാഘാതം വന്നതിനെ തുടർന്ന് തൊടുപുഴ ചാഴികാട്ട് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ചികിത്സക്ക് നല്ലൊരു തുക വേണം.  പക്ഷാഘാതം പിടിപെട്ട പിതാവ് ബാലകൃഷ്ണനും, രോഗിയായ അമ്മയും, ഭാര്യയും 2 കുട്ടികളും ഉൾപ്പെട്ട കുടുംബത്തിന്റ  അത്താണിയായിരുന്നു ബിജു. 6 സെന്റ് സ്ഥലവും കൊച്ചു വീടും മാത്രമാണ് ഇവർക്കുള്ളത്.

നാട്ടുകാരുടെയും സുഹൃത്തുക്കളുടെയും മറ്റും സഹായത്തോടെയാണ് ചികിത്സയകൾ നടത്തിയിരുന്നത്.  മറ്റ് വരുമാന മാർഗങ്ങളൊന്നുമില്ലാത്ത ഈ നിർധന കുടുംബം ബിജുവിന്റെ തുടർ  ചികിത്സക്കായി സുമനസുകളുടെ സഹായം അഭ്യർഥിക്കുകയാണ്. ഭാര്യ ലില്ലി ബിജുവിന്റെ  പേരിൽ വാഴക്കുളം എസ്ബിഐ ശാഖയിൽ അക്കൗണ്ട് ഉണ്ട്. നമ്പർ: 20383266646. ഐഎഫ്എസ് സി കോഡ് – എസ്ബിഐഎൻ0007844. ഫോൺ: 8281694930. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com