ADVERTISEMENT

പത്തനംതിട്ട ∙ ഇരുവൃക്കകളും തകരാറിലായ  യുവാവ് സുമനസുകളു‌ടെ കാരുണ്യം തേടുന്നു. അരുവാപ്പുലം മുതുപേഴുങ്കൽ ശ്രീനിലയത്തിൽ ജി. പ്രസന്നൻ നായരാണ് (45) ചികിൽസാ സഹായം തേടുന്നത്. വൃക്ക മാറ്റിവയ്ക്കേണ്ട അവസ്ഥയിലാണ്. സഹോദരൻ  പ്രസാദ് വൃക്ക നൽകാൻ തയ്യാറായി വന്നിട്ടുണ്ട്. 

വൃക്കമാറ്റി വയ്ക്കലിനും തുടർ ചികിൽസ്യ്ക്കും  മാർഗമില്ലാതെ കുടുംബം ബുദ്ധിമുട്ടുന്നു. പത്തനാപുരത്ത്  ഇലക്ട്രോണിക്സ്  കടയിൽ ജോലി ചെയ്താണ് കുടുംബം പുലർത്തിയിരുന്നത്. രോഗം മൂലം ഇതിനും കഴിയുന്നില്ല.

9 സെന്റ് ഭൂമിയും കൊച്ചുവീടുമാണ് സ്വന്തമായുള്ളത്. ഏകമകൻ 9–ാം ക്ലാസിൽ പഠിക്കുന്നു. ചികിൽസാ സഹായത്തിനായി ഗ്രാമീൺ ബാങ്ക് കോന്നി ശാഖയിൽ അക്കൗണ്ട് തുറന്നിട്ടുണ്ട്. നമ്പർ: 40308101047309. ഐഎഫ്എസ്‌സി കോഡ്: കെഎൽജിബി 0040308. ഫോൺ: 9946245095.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com