ചികിത്സയ്ക്ക് പണമില്ല; വീട് ജപ്തി ഭീഷണിയിലും

abhilash
SHARE

കൊല്ലം ∙ ഹൃദയ ശസ്ത്രക്രിയയ്ക്ക് പണം കണ്ടെത്താനാവാതെ കുഴങ്ങുകയാണ് നിർധന കുടുംബത്തിന്റെ അത്താണിയാവേണ്ട യുവാവ്. അതോടൊപ്പം ആകെയുള്ള ചെറിയ വീട് ജപ്തി ഭീഷണിയിലും. കൊല്ലം വിളക്കുടി കക്കാട്ട് മേലേതിൽ സാംബശിവന്റെയും സുധാദേവിയുടെയും മകനായ അഭിലാഷാണ്ശ്രീ ചിത്രയിൽ നടക്കാനിരിക്കുന്ന ശസ്ത്രക്രിയയ്ക്കു വേണ്ടി പണം സമാഹരിക്കാൻ വഴികാണാതെ ഉഴറുന്നത്. ഹൃദയവാൽവിനാണ് തകരാർ. അടുത്തമാസം ശ്രീചിത്ര ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്കു മുന്നോടിയായി അടയ്ക്കേണ്ടത് രണ്ടേകാൽ ലക്ഷം രൂപ. തുടർ ചികിത്സയ്ക്കുള്ള പണം വേറെ കാണണം.

ഈ ബുദ്ധിമുട്ടിനിടയിലാണ് കൊല്ലം ജില്ലാ സഹകരണ ബാങ്കിൽ നിന്ന് ജപ്തി നോട്ടീസ് വന്നത്. സുധ മുമ്പ് ബാങ്കിന്റെ കുന്നിക്കോട് ശാഖയിൽ നിന്ന് എടുത്ത വായ്പയാണ് മുതലും കുടിശികയുമായി അഞ്ചേ മുക്കാൽ ലക്ഷം രൂപയായത്. 15 ദിവസത്തിനുള്ളിൽ തുക അടച്ചില്ലെങ്കിൽ ജപ്തി നടപടികൾ സ്വീകരിക്കുമെന്നാണ്മു ന്നറിയിപ്പ്. അഭിലാഷിന്റെ ശസ്ത്രക്രിയയ്ക്കായി അഭ്യുദയാകാംക്ഷികൾ ചേർന്ന് സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യയുടെ കുന്നിക്കോട് ശാഖയിൽ അമ്മ ജെ. സുധാദേവിയുടെ പേരിൽ അക്കൗണ്ട് തുറന്നു.

A/c 3207667344. IFSC- Code- CBIN0280946. ഫോൺ: 8943314706

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CHARITY
SHOW MORE
FROM ONMANORAMA