ADVERTISEMENT
സീതത്തോട്∙ഡയാലിസ് ചെയ്യാൻ പണം ഇല്ലാതെ യുവാവ് അത്യാസന്ന നിലയിൽ വീട്ടിൽ കഴിയുന്നു.കൊല്ലംപറമ്പിൽ കെ.വി.സാജുവാണ്(43) ഗുരുതരാവസ്ഥയിൽ വീടിനുള്ളിൽ കഴിച്ച് കൂട്ടുന്നത്. ഏതാനും മാസം മുൻപാണ് രോഗം പിടിപെടുന്നത്. ഡ്രൈവറായിരുന്നു. രോഗം മൂർഛിച്ചതോടെ ജോലി ഉപേക്ഷിച്ചു. ഇതോടെ കുടുംബം പട്ടിണിയിലായി.ജോലി ചെയ്തിരുന്ന കമ്പിനിയിലെ സഹപ്രവർത്തകരുടെ സഹായത്തോടെയാണ് ഇതു വരെ ഡയാലിസ് ചെയ്തിരുന്നത്.

കോട്ടയം മെഡിക്കൽ കോളജിലായിരുന്നു ചികിൽസ. രണ്ട് വൃക്കകളും രോഗാവസ്ഥയിലാണ്. മാറ്റിവയ്ക്കുന്നതിനായി 25 ലക്ഷം രൂപയോളമാണ് ചികിൽസാ ചിലവ്.ആഴ്ചയിൽ രണ്ട് ഡയാലിസ് വീതമാണ് ഡോക്ടർമ്മാർ നിർദ്ദേശിച്ചിരുന്നത്. വാഹന കൂലിയ്ക്കും, ചികിൽസയ്ക്കുമുള്ള പണം ഇല്ലാഞ്ഞതിനെ തുടർന്ന് മിക്കപ്പോഴും ഡയാലാസ് മുടങ്ങുന്ന അവസ്ഥയാണ്.

ഭാര്യയും, ഒരു മകളുമുണ്ട്.പ്രായമായ മാതാവും ഇവർക്കൊപ്പമാണ് താമസം. പഞ്ചായത്ത് അംഗങ്ങളുടെ നേതൃത്വത്തിൽ ചികിൽസാ സഹായം സ്വരൂപിക്കാൻ സീതത്തോട് ഫെഡറൽ ബാങ്ക് ശാഖയിൽ അക്കൗണ്ട് തുറന്നു. നമ്പർ 12770100194079. ഐഎഫ്എസ്‌സി കോഡ് –എഫ്ഡിആർ.എൽ 0001277. ഫോൺ.9496622688.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com