ADVERTISEMENT

കോട്ടയം ∙ മക്കൾക്കും ഭർത്താവിനുമൊപ്പമുള്ള സന്തോഷ ജീവിതം മാത്രമായിരുന്നു രേഷ്മയുടെ ആഗ്രഹം. എന്നാൽ ആറു മാസം മുൻപു ജീവിതം കീഴ്മേൽ മറിഞ്ഞതോടെ ആശ്രയമറ്റ അവസ്ഥയിലാണ് ഈ കുടുംബം. വടവാതൂർ, ശാന്തിഗ്രാമം, പുത്തൻപറമ്പിൽ, രേഷ്മ (27)യ്ക്ക് ആറു മാസം മുൻപാണു തൈറോയ്ഡിൽ അർബുദം ബാധിച്ചതായി കണ്ടെത്തിയത്. കോട്ടയം മെഡിക്കൽ കോളജിൽ രണ്ടു തവണ ശസ്ത്രക്രിയയ്ക്കു വിധേയായെങ്കിലും രോഗം പൂർണമായി മാറിയില്ല.

ഇനിയുള്ള റേഡിയേഷനു മെഡിക്കൽ കോളജിൽ സൗകര്യമില്ലാത്തതിനാൽ സ്വകാര്യ ആശുപത്രിയെ സമീപിക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണു ഡോക്ടർമാർ. കഴുത്തിൽ ചെയ്യേണ്ട പ്രത്യേക തരം റേഡിയേഷനു കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ 50000 രൂപയാണു നിരക്ക്. ആദ്യ ഘട്ടത്തിൽ ഇത്തരം 15 റേഡിയേഷനെങ്കിലും ചെയ്യേണ്ടി വരുമെന്നാണ് ഡോക്ടർമാർ അറിയിച്ചത്. കൂലിപ്പണിക്കാരായ രേഷ്മയുടെ ഭർത്താവിനോ പിതാവ് രഘുവിനോ ഇതിനുള്ള തുക സ്വപ്നം കാണാൻ പോലും കഴിയുന്നില്ല.

അമ്മ വേഗം സുഖം പ്രാപിച്ചു തിരികെ വരുന്നതും കാത്ത് രേഷ്മയുടെ 10, 7 വയസും പ്രായമുള്ള മക്കളും വീട്ടിലുണ്ട്. അടിയന്തരമായി റേഡിയേഷൻ ചെയ്തില്ലെങ്കിൽ രേഷ്മയുടെ ജീവൻ തന്നെ നഷ്ടമാകുന്ന അവസ്ഥയിൽ ഇനി സുമനസുകളുടെ കാരുണ്യം മാത്രമാണ് ഈ കുടുംബത്തിന്റെ പ്രതീക്ഷ. ചികിൽസാ ധനശേഖരണത്തിനായി രേഷ്മയുടെ പിതാവ് ആർ.ജി.രഘുരാമകൃഷ്ണന്റെ പേരിൽ എസ്ബിഐ വടവാതൂർ ശാഖയിൽ അക്കൗണ്ട് തുറന്നിട്ടുണ്ട്.

നമ്പർ – 673010 71609. ഐഎഫ്എസ് കോഡ് – എസ്ബിഐഎൻ 0070343. ഫോൺ: 82816 74710

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com