sections
MORE

കാരുണ്യമതികളുടെ സഹായം കാത്ത് മീനുക്കുട്ടി

kottayam-meenu
SHARE

കോട്ടയം ∙ കോടിമത അറയ്ക്കൽചിറയിൽ മീനുക്കുട്ടിക്ക് (24) ഇനി കൂട്ടായി രോഗിയായ അമ്മ മോളി മാത്രം. 18 വർഷം മുമ്പ് അച്ഛൻ മരിച്ചു. നാലു മാസം മുമ്പ് സഹോദരൻ അനുക്കുട്ടനും മരിച്ചു. ആകെ തളർന്ന അമ്മയുടെ ദുരിതയാത്രയിൽ പങ്കുചേരാൻ വിധിക്കപ്പെട്ട മീനുക്കുട്ടി വീടിനുള്ളിൽ ഒറ്റയ്ക്കാണ്. സഹോദരൻ മരിച്ചതോടെ വീടിനു പുറത്തേയ്ക്കു പോലും ഇറങ്ങുന്നില്ല.

ജന്മനാ ഭിന്നശേഷിക്കാരാണ് മീനുക്കുട്ടിയും മരിച്ച അനുക്കുട്ടനും. എങ്കിലും ഭിന്നശേഷി മറന്നിവർ എട്ടാം ക്ലാസ് വരെ സ്കൂളിൽ പോയി. ഭർത്താവ് മരിച്ചതോടെ ഋതുക്കൾ മാറുന്നതറിയാതെ കഴിയുന്ന മക്കളെ നോക്കേണ്ട ചുമതല മോളിയ്ക്കു മാത്രമായി. 28 വയസ് വരെ അമ്മയുടെ താങ്ങിലും തണലിലും അനുക്കുട്ടൻ ജീവിച്ചു. അവന്റെ മരണശേഷം മോളിയ്ക്കു വീടുവിട്ടിറങ്ങാനാവില്ല. ഉറപ്പില്ലാത്ത വീട്ടിൽ‍ മകളെ തനിച്ചാക്കി ജോലിയ്ക്കു പോകാൻ മോളിയ്ക്കു പേടിയാണ്. ആരും സഹായത്തിനില്ല. മരുന്നുവേണം, ആഹാരം വേണം. മോളിയും മകളും മിക്ക ദിവസവും പട്ടിണിയിലാണ്. നാട്ടുകാരുടെ സഹായം കൊണ്ട് ജീവൻ നിലനിർത്തുന്നു.

ഒരു മാസത്തെ മരുന്നിനും ചികിൽസയ്ക്കുമായി 6000 രൂപയെങ്കിലും വേണം. മീനുക്കുട്ടിയ്ക്കു മൂന്നു നേരമാണു മരുന്നു നൽകുന്നത്. ആഹാരം നൽകിയില്ലെങ്കിൽ അസുഖം കൂടും. കർത്താവു കനിയും, സുമനസുകൾ സഹായിക്കും എന്ന പ്രതീക്ഷയിലാണു മോളി.

എസ്ബിഐ കോടിമത ശാഖയിൽ പി.ജെ.മോളി എന്ന പേരിൽ അക്കൗണ്ട് തുറന്നിട്ടുണ്ട്.

  • അക്കൗണ്ട് നമ്പർ: 67011314779
    IFSC code: SBIN0070379
    ഫോൺ: 7736381745
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CHARITY
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA