ADVERTISEMENT

കോട്ടയം∙ കരൾ മാറ്റിവയ്ക്കാൻ സഹായം തേടി ഇരുപതുകാരി. ചുങ്കം പുല്ലരിക്കുന്ന് കളത്തിൽകുന്നേൽ ഗോപാലകൃഷ്ണന്റെ മകൾ ഗ്രീഷ്മ കൃഷ്ണനാണ് കരൾ മാറ്റി വയ്ക്കുന്നതിന് സുമനസ്സുകളുടെ സഹായം തേടുന്നത്. എറണാകുളം അമൃതാ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഗ്രീഷ്മയ്ക്ക് ചികിത്സയ്ക്കായി 30 ലക്ഷം രൂപയോളം ആവശ്യമുണ്ട്.

ആശാരിപ്പണിക്കാരനായ അച്ഛന് മകളുടെ ജീവന്റെ വിലയായ ഈ തുക എങ്ങനെ ഉണ്ടാക്കണം എന്ന് അറിയില്ല. ദിവസ വേതനത്തിൽ കുടുംബം മുന്നോട്ടുകൊണ്ടുപോകുന്ന ഇവർ വിധി നൽകിയ അഘാതത്തിൽ പകച്ചു നിൽക്കുകയാണ്. ചെറിയൊരു പനിയിൽ തുടങ്ങിയ ഗ്രീഷ്മയുടെ ദുരവസ്ഥ ജീവിതവും സ്വപ്നങ്ങളെയും ഇരുട്ടിലാഴ്ത്തിയിരിക്കുകയാണ്. ആരെങ്കിലും സഹായിച്ച് ജീവിതത്തിന്റെ വർണങ്ങൾ ഇനിയും കാണാനാവുമെന്ന പ്രതീക്ഷയിലാണ് ഈ പെൺകുട്ടി. ചികിത്സാ സഹായത്തിനായി അമ്മ മിനിയുടെ പേരിൽ

എസ്ബിഐ ചുങ്കം ബ്രാഞ്ചിൽ അക്കൗണ്ട്  തുറന്നിട്ടുണ്ട്.

അക്കൗണ്ട് നമ്പർ: 67050209744– ifsc code : SBIN 0070854- ഫോൺ : 9744 24 08 72

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT