ADVERTISEMENT
തിരുവനന്തപുരം ∙ ലോറിയിൽ കയറ്റുന്നതിനിടെ തടി ശരീരത്തിൽ വീണു നട്ടെല്ലിൽ ക്ഷതമേറ്റ തൊഴിലാളി, പൂവാറിനു സമീപം പരണിയം വഴിമുക്ക് ചെമ്പനാവിള വീട്ടിൽ ജോയി (45) ചികിൽസയ്ക്കും ശസ്ത്രക്രിയയ്ക്കുമായി സുമനസുകളുടെ സഹായം തേടുന്നു.

ഭാര്യയും രണ്ടു പെൺകുട്ടികളും അടങ്ങുന്ന കുടുംബത്തെ കൂലിപ്പണി ചെയ്താണു ജോയി പുലർത്തിയിരുന്നത്. അപകടത്തെ തുടർന്നു കഴിഞ്ഞ ഒരു വർഷമായി ജോയി കിടപ്പാണ്. മൂന്നു ലക്ഷത്തോളം ചിലവു വരുന്ന ഒരു ശസ്ത്രക്രിയ നടത്തിയാൽ എഴുന്നേറ്റു നടക്കാൻ കഴിയുമെന്നാണു ഡോക്ടർമാർ പറയുന്നത്. എഴുന്നേറ്റു നടക്കാൻ കഴിഞ്ഞാൽ ലോട്ടറി ടിക്കറ്റു വിൽപ്പന പോലെ എന്തെങ്കിലും ചെറിയ കച്ചവടം ചെയ്തു കുടുംബം പുലർത്തുമെന്നു ജോയി പറയുന്നു.

വളരെ ബുദ്ധിമുട്ടിയാണ് ദൈനംദിന ചിലവുകൾക്ക് ഈ കുടുംബം പണം കണ്ടെത്തുന്നത്. ആശുപത്രിയിൽ കിടന്ന കാലത്തു വാങ്ങിയ കടങ്ങളും ഇതുവരെ തീർക്കാൻ കഴിഞ്ഞിട്ടില്ല. ഈ സാഹചര്യത്തിൽ സുമനസുകൾ സഹായിച്ചാലേ ശസ്ത്രക്രിയ നടത്താൻ സാധിക്കൂ. ഇതിനുവേണ്ടി ജില്ലാ സഹകരണ ബാങ്കിന്റെ പരണിയം ശാഖയിൽ അക്കൗണ്ട് തുറന്നിട്ടുണ്ട്. നമ്പർ: 020621200430222 ഐഎഫ്എസ്ഇ കോഡ്: IBKL0046T01. ഫോൺ: 9188727910
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com