ADVERTISEMENT

പത്തനംതിട്ട ∙ ബൈക്കപകടത്തിൽ  പരുക്കേറ്റ് ചികിൽസയിൽ കഴിയുന്ന യുവാവ്  സുമനസുകളുടെ  കാരുണ്യം  തേടുന്നു. കൊടുമൺ പറകുന്നിൽ എസ്. സുധിയാണ് (24) ചികിൽസാ സഹായത്തിന് കേഴുന്നത്. 

കഴിഞ്ഞ ജനുവരി 29ന് പൂങ്കാവ്–മല്ലശേരി റോഡിൽ  വട്ടക്കുളഞ്ഞിക്ക് സമീപമാണ്  ബന്ധുവിനൊപ്പം സഞ്ചരിക്കവെ  അപകടം ഉണ്ടായത്. അപകടത്തിൽ കൂടെ ഉണ്ടായിരുന്ന ആൾ സംഭവ സ്ഥലത്ത്  മരണപ്പെട്ടിരുന്നു. സുധി ഇപ്പോഴും തിരുവനന്തപുരം  മെഡിക്കൽ കോളജ് ആശുപത്രിയിൽ ഗുരുതര പരുക്കുകളോടെ  ചികിൽസയിൽ കഴിയുകയാണ്. തലയ്ക്ക് ശസ്ത്രക്രിയ വോണമെന്നാണ്  ഡോക്ടർമാരുടെ  നിർദേശം. 

പിതാവും മാതാവുമില്ല .ജ്യേഷ്ടത്തി.യുടെ സംരക്ഷണയിലാണ് കഴിയുന്നത്. സെയിൽസ്മാനായി  ജോലി  ചെയ്തു വരികയായിരുന്നു.. ചികിൽസാ സഹായത്തിനായി സഹോദരി ശോഭയുടെ പേരിൽ എസ്ബിഐ കൊടുമൺ ശാഖയിൽ അക്കൗണ്ട് തുറന്നിട്ടുണ്ട്. നമ്പർ: 67230651758.

ഐഎഫ്എസ്‌സി  കോ‍ഡ്: എസ്ബിഐഎൻ 0070560. ഫോൺ:8078545655.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com