sections
MORE

കാലിനു ഗുരുതര പരുക്കേറ്റ വിദ്യാർഥിനി ചികിത്സാ സഹായം തേടുന്നു

josna–idukki
SHARE

തൊടുപുഴ ∙ വീണു കാലിനു ഗുരുതര പരുക്കേറ്റ വിദ്യാർഥിനിയുടെ ചികിത്സയ്ക്കായി മാതാപിതാക്കൾ സുമനസ്സുകളുടെ സഹായം തേടുന്നു. വണ്ടൻമേട് വെയർ ഹൗസ് കോളനി സ്വദേശി പാറപ്പുറത്ത് ജോയിയുടെയും ജെസ്സിയുടെയും മകൾ ജോസ്ന മോൾ(17) ആണ് ഇരു കാലുകൾക്കും ഗുരുതര പരുക്കേറ്റ് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നത്. വീഴ്ചയെത്തുടർന്ന് ഒരു മാസമായി നടക്കാനോ, എഴുന്നേറ്റു നിൽക്കാനോ കഴിയാത്ത അവസ്ഥയിലാണ്. പരസഹായമില്ലാതെ ഒന്നും ചെയ്യാനാവാത്തതിനാൽ  എപ്പോഴും  ഒരാൾ കൂടെ വേണം. 

ജോസ്നയുടെ വലതുകാലിനു ഒരു ശസ്ത്രക്രിയ കഴിഞ്ഞു. ഇനിയും ശസ്ത്രക്രിയ വേണമെന്നാണ് ഡോക്ടർമാർ അറിയിച്ചിരിക്കുന്നതെന്ന് ജെസി പറയുന്നു. വീഴ്ചയിൽ ഇരുകാലുകൾക്കും സാരമായ മുറിവേറ്റിരുന്നു. തുടർ ചികിത്സയ്ക്കും മറ്റും എങ്ങനെ പണം കണ്ടെത്തുമെന്നറിയാതെ വിഷമിക്കുകയാണു ഈ നിർധന കുടുംബം. 

ജോസ്നയുടെ പിതാവ് ജോയ് വർഷങ്ങളായി ചുഴലി രോഗത്തിന്  ചികിത്സയിലാണ്. 6 വർഷങ്ങൾക്കു മുൻപ് ഹൃദയ സംബന്ധമായ അസുഖത്തെത്തുടർന്ന് ഇദ്ദേഹം ശസ്ത്രക്രിയക്ക് വിധേയനായിരുന്നു. ഇവർക്കു സ്വന്തമായി വീടില്ല. വള്ളക്കടവിൽ വാടകയ്ക്കാണ് ഇപ്പോൾ താമസിക്കുന്നത്. ഹോം നഴ്സായിരുന്ന ജെസിയുടെ വരുമാനമായിരുന്നു കുടുംബത്തിന്റെ പ്രധാന ആശ്രയം. എന്നാൽ ജോസ്നയ്ക്കു അപകടം സംഭവിച്ചതിനെത്തുടർന്നു ജെസിയ്ക്കു ജോലിക്കു പോകാൻ കഴിയാത്ത സ്ഥിതിയാണ്. 

ഉദാരമതികളുടെ സഹായം ലഭിച്ചാൽ  മാത്രമേ  ശസ്ത്രക്രിയയും തുടർ ചികിത്സയും നടത്താൻ സാധിക്കുകയുള്ളൂവെന്നു ഇവർ പറയുന്നു. ചികിത്സയ്ക്കായി സുമനസ്സുകൾക്ക് ബാങ്ക് അക്കൗണ്ടിൽ സഹായം നിക്ഷേപിക്കാം. 

ജെസി ജോയിയുടെ പേരിൽ യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ വണ്ടൻമേട് ശാഖയിൽ അക്കൗണ്ട് തുറന്നിട്ടുണ്ട്.  അക്കൗണ്ട് നമ്പർ : 336902010011125, ഐഎഫ്എസ്‌സി കോഡ് : യുബിഐഎൻ0533696.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CHARITY
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA