sections
MORE

വത്സമ്മയുടെ രോഗത്തിനു മുന്നിൽ പകച്ച് മക്കളും ഭർത്താവും, സഹായത്തിനായി കരങ്ങൾ നീട്ടുന്നു

valsamma-kottayam
SHARE

കോട്ടയം ∙ കുടുംബത്തിന്റെ വെളിച്ചമായ വത്സമ്മ എന്ന  സ്നേഹ വിളക്ക് അണയാതെ കാക്കുന്നതിനുളള പരക്കം പാച്ചിലിലാണ് ഭർത്താവ് ശശിധരനും മക്കളും. പത്തനംതിട്ട, റാന്നി, വെച്ചൂച്ചിറ, കുന്നം സ്വദേശിനി തേക്കിടയിൽ വീട്ടിൽ കെ.ആർ. വൽസമ്മ(60)യാണ് ഹൃദ്രോഗത്തിനു പിന്നാലെ വൃക്കരോഗം കൂടി ബാധിച്ച് ചികിത്സയിൽ കഴിയുന്നത്. ഭർത്താവ് ആചാരിപ്പണിക്കാരനായ പി.എസ്. ശശിധരന്റെ വരുമാനം കൊണ്ടാണ് രണ്ട് മക്കൾ അടങ്ങുന്ന കുടുംബം അല്ലലില്ലാതെ കഴിഞ്ഞു വന്നത്. 

2014 മാർച്ചിൽ ശരിരം ക്ഷീണിച്ചുവന്നതോടെയാണ് വൽസമ്മയെ കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയിൽ ചികിൽസ തേടിയത്. ഇവിടെ നടത്തിയ പരിശോധനയിൽ ഹൃദ്രോഗം കണ്ടെത്തി തുടർന്ന് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് റഫർ ചെയ്തു. മൂന്ന് വർഷത്തോളം ഇവിടെ ചികിൽസ തുടർന്നു. ഹൃദയവാൽവ് തകരാറിലാണെന്നും ശസ്ത്രക്രിയ നടത്തണമെന്നതുമായിരുന്നു പരിശോധനയിൽ കണ്ടെത്തിയത്. എന്നാൽ ഇതിനിടെ വൃക്കരോഗ വിഭാഗത്തിലേക്ക് മാറ്റി. ഇവിടെ നടത്തിയ പരിശോധനയിൽ രണ്ട് വൃത്തകളും തകരാറിലാണെന്ന് കണ്ടെത്തിയ തുടർന്ന് ഇതിനുള്ള ചികിൽസ തുടർന്നു. അഞ്ച് വർഷത്തിനിടെയിൽ ഭൂരിഭാഗം സമയവും ആശുപത്രിയിൽ തന്നെയാണ് കഴിച്ചുകൂട്ടിയത്. 

ഈ കാലമത്രയും ജോലിക്ക് പോകാൻ കഴിയാതെ ഭാര്യയുടെ പരിചരണവുമായി ശശിധരൻ ആശുപത്രിയിൽ തന്നെ കഴിയുകയായിരുന്നു. മകളെ വിവാഹം കഴിച്ച് അയക്കുകയും മകൻ ചെറിയ ജോലികൾ ചെയ്ത് കഴിയുകയുമാണ്. 5 ലക്ഷത്തോളം രൂപ ചികിൽസയ്ക്ക് ചെലവായി. ശശിധരനും കുടുംബാഗങ്ങൾക്കും ചേർന്ന് ആകെ 35 സെന്റ് സ്ഥലമാണുളളത്. ഭാര്യയുടെ ചികിൽസകൾക്കായി ഈ സ്ഥലം പണയം വച്ചാണ് പണം കണ്ടെത്തിയത്. ബന്ധുക്കളുടെയും നാട്ടുകാരുടെയും സഹായവും ലഭിച്ചിരുന്നു, ഇപ്പോൾ ഡയാലിസിസ് ആരംഭിക്കാൻ നെഫ്രോളജി വിഭാഗം മേധാവി ഡോ. കെ.പി. ജയകുമാർ നിർദേശിച്ചിരിക്കുകയാണ്. 

ഇതിനുള്ള പണം ഈ കുടുംബത്തിന് കണ്ടെത്താ‍‍കുന്നില്ല. മുഖ്യമന്ത്രിയുടെയ ദുരിതാശ്വാസ നിധിയിൽ നൽകിയ അപേക്ഷയിലും ഇതുവരെ തീരുമാനമായിട്ടില്ല. ക്ഷേമ പെൻഷന് അപേക്ഷിച്ചിട്ടും ലഭിച്ചിട്ടില്ല. സാമ്പത്തിക പ്രതിസന്ധിയിൽ കഴിയുമ്പോളും ഭാര്യ വൽസമ്മയുടെ ചികിൽസ തുടരണമെന്നാണ് ശശിധരന്റെ ആഗ്രഹം. അതിന് വേണ്ടത് കനിവുള്ളവരുടെ സഹായമാണ്.

വിലാസം.

കെ.അർ. വൽസമ്മ(60),

തേക്കിടയിൽ വീട്,

വെച്ചൂച്ചിറ പി.ഒ കുന്നം.

പത്തനംതിട്ട ജില്ല.

പിൻ. 686511.

ഫോൺ: 9961315749.

ബാങ്ക് : സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ, വെച്ചൂച്ചിറ ബ്രാഞ്ച്.

അക്കൗണ്ട് നമ്പർ: 3094580909.

ഐഎസ്എസ്‌സി കോഡ്: CBIN0280947.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CHARITY
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA