ADVERTISEMENT

കോട്ടയം ∙ കഴുത്തിലെ എല്ലിന് തേയ്മാനത്തിനൊപ്പം നട്ടെല്ലിൽ ടിബിയും ബാധിച്ചതോടെ കുമരകം, കുമ്പളംതറ വീട്ടിൽ കെ.കെ. ജോമോൻ (43) ജീവിതം കടുത്ത പ്രതിസന്ധിയിലാണ്. കഴിഞ്ഞ 3 വർഷമായി രോഗത്തിന് ചികിൽസയുമായി ബന്ധപ്പെട്ട് ആശുപത്രികളിൽ‌ നിന്ന് ആശുപത്രികളിലേക്കുള്ള നിരന്തര യാത്രയിലാണ് ഈ കുടുംബം. ‌

ഒരു കടയിലെ സെയിൽസ്മാനായി ജോലി ചെയ്ത് ഇതിൽ നിന്ന് ലഭിക്കുന്ന തുശ്ചമായ വരുമാനം ഉപയോഗിച്ചാണ് ജോമോൻ കുടുംബം തന്റെ പോറ്റിയിരുന്നത്. രണ്ട് വർഷത്തിനു മുൻപാണ് ജീവിതം പ്രതിസന്ധിയിലാക്കിയ അരോഗ്യ പ്രശ്നങ്ങൾ ഉണ്ടായത്. ഇതോടെ ജോലിക്ക് പോകാൻ കഴിയാതെയായി. ഇതുവരെ ഒരു ലക്ഷത്തോളം രൂപയാണ് ചികിൽസകൾക്ക് ചെലവായത്. ഒന്നര വർഷം കിടക്കയിൽ നിന്ന് അനങ്ങാതെ കിടക്കണമെന്നാണ് ഡോക്ടർമാർ നിർദേശിച്ചിരിക്കുന്നത്. ഒപ്പം മാസം 5000 രൂപയിലധികം മരുന്നിനും വേണം.

ഭാര്യ അനുവും വിവിധ ആരോഗ്യ പ്രശ്നങ്ങൾ മൂലം ബുദ്ധിമുട്ടുകയാണ്. 10 സെന്റ് സ്ഥലത്തെ കൊച്ചുവീട്ടിലാണ് ഇവരുടെ കുടുംബം കഴിയുന്നത്. ഇനിയും മുന്നോട്ട് ജീവിക്കുന്നതിന് സുമനസുകളുടെ സഹായമാണ് ഇവർ തേടുന്നത്.

വിലാസം.
കെ.കെ.ജോമോൻ(43).
കുമ്പളംതറ വീട്,
കുമരകം, ഫോൺ: 9961932650.

ബാങ്ക് എസ്ബിഐ കോട്ടയം ബ്രാഞ്ച്
ബാങ്ക് അക്കൗണ്ട് നമ്പർ –33152438208.
IFSC:SBIN0001891.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com