തിരുവനന്തപുരം∙കാൻസർ ബാധിച്ച 12കാരിയുടെ മജ്ജ മാറ്റിവയ്ക്കൽ ശസ്ത്രക്രിയക്കു നിർധന കുടുംബം സഹായം തേടുന്നു.ബാലരാമപുരം പുതുച്ചൽ യുപിഎസിലെ ആറാംക്ലാസ് വിദ്യാർഥി താന്നിമൂട് താന്നിനിന്നവിള അഭിരാമി ഭവനിൽ അജിയുടെയും നിഷയുടെയും മകൾ എ.എൻ.അഭി രാമിയ്ക്കാണു ശസ്ത്രക്രിയ വേണ്ടത്.
അനുജത്തി അനഘയുടേതടക്കം പലരുടെയും മജ്ജ പരിശോധിച്ചെങ്കില്ലും അനുയോജ്യമായില്ല.ശസ്ത്രക്രിയക്ക് 40 ലക്ഷം രൂപ ഉടൻ സമാഹരിക്കണ മെന്നാണു മലബാർ കാൻസർ സെന്റർ ബന്ധുക്കളെ അറിയിച്ചത്. കൂലിപണിക്കാരനായ അജിയുടെ ഏകവരുമാനത്തിൽ കഴിയുന്ന കുടുംബത്തിനു ഈ തുക വലിയ കടമ്പയാണ്.
നിലവിൽ 3 ലക്ഷം രൂപ ബാങ്കിൽ ബാധ്യതയുമുണ്ട്.മജ്ജ മാറ്റിവയ്ക്കൽ ശസ്ത്രക്രീയയിലൂടെ മാത്രമേ അഭിരാമിക്കു ജീവിതത്തിലേക്കു മടങ്ങിയെത്താനാകൂ.കുട്ടിയുടെ ചികിത്സയ്ക്കു പണം കണ്ടെത്താൻ ജനപ്രതിനിധികളെ ഉൾപ്പെടുത്തി നാട്ടുകാർ സമിതിയും രൂപീകരിച്ചു.
സഹായം സ്വീകരിക്കുന്നതിനു എസ്ബിഐ ബാങ്കിന്റെ ബാലരാമപുരം ശാഖയിൽ അമ്മ എ.എസ്.നിഷയുടെ പേരിൽ അക്കൗണ്ട് ആരംഭിച്ചിട്ടുണ്ട് .അക്കൗണ്ട് നമ്പർ : 67302302865 ഐ എഫ് എസ് സി :എസ്ബിഐഎൻ0070035 ഫോൺ:9496987205