ADVERTISEMENT

തേക്കുതോട് ∙ അപ്രതീക്ഷിതമായി രോഗത്തിന്റെ കടന്നാക്രമണത്തിൽ ജീവിതം ത‌ളർത്തിയ ഗൃഹനാ‌ഥൻ ചികിൽസയ്ക്കായി സുമനസുകളുടെ കാരുണ്യം തേടുന്നു. തേക്കുതോട് കരിമാൻതോട് നിതിൻരാജ് ഭവൻ രാജൻ ആചാരിയാണ്(58) പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ചികിൽസ തേടിയിട്ടുള്ളത്. 17 വർഷം മുൻപ് രക്തസമ്മർദം കൂടിയതിനെ തുടർന്ന് ശരീരത്തിന്റെ ഒരു വശം തളർന്നു. ചികിൽസയിലിരിക്കേ ഒരാഴ്ച മുൻപ് അസുഖം കൂടി. നന്നായി നടക്കാൻ പോലും കഴിയുന്നില്ല.

ഇപ്പോൾ പന്തളം ഉളനാട്ടിൽ വാടക വീട്ടിലാണു താമസിക്കുന്നത്. ഇരുമ്പു പണിക്കാരനായ രാജൻ ആചാരി തുമ്പമണ്ണിൽ ആല നടത്തുകയായിരുന്നു. ആരോഗ്യമുള്ള കാലത്ത് അധ്വാനിച്ചു കുടുംബംപോ‌റ്റിയിരുന്ന രാജൻ ആചാരി രോഗത്തിന്റെ പി‌ടിയിലാവുകയും ജീവിതസാഹചര്യം ആകെ മാറി മറിയുകയുമായിരുന്നു. 10 വർഷം മുൻപ് ഭാര്യ മരിച്ചതോടെ കൂടുതൽ കഷ്ടതയിലായി. ജോലി ചെയ്യാൻ കഴിയാതായതോടെ വരുമാനവുംഇല്ലാതായി.

വീട്ടു വാടക കൊടുക്കാനും മരുന്നിനും ആഹാരത്തിനും പോലും പണം ഇല്ലാത്ത അവസ്ഥയാണ്. ജീവിത സായാഹ്നത്തിൽ ഒറ്റപ്പെട്ടു പോയ ഗൃഹനാഥന് മക്കളും ബന്ധുക്കളും ഉണ്ടെങ്കിലും ആരുടെയും സഹായം ലഭിക്കുന്നുമില്ല. ചികിൽസ തുടരുകയും വേണം. ജീവിതം മുന്നോട്ടു കൊണ്ടുപോകാൻ ഇനിയെന്തു ചെയ്യണമെന്ന് അറിയാതെ ഉഴലുകയാണ് രാജൻ ആചാരി. നല്ലവരായ ആളുകളുടെ സഹായമുണ്ടെങ്കിൽ മാത്രമേ ജീവിക്കാൻ കഴിയൂ.

ചികിൽസാ സഹായം അഭ്യർഥിച്ച് രാജൻ ആചാരി ഫെഡറൽ ബാങ്ക് തണ്ണിത്തോട് ശാഖയിൽ അക്കൗണ്ട് തുറന്നിട്ടുണ്ട്.

  • അക്കൗണ്ട് നമ്പർ: 12610100123670
  • IFSC: FDRL0001261
  • ഫോൺ: 8281450348.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com