കരൾമാറ്റ ശസ്ത്രക്രിയക്ക് സുമനസുകളുടെ സഹായം തേടി യുവാവ്

sajan
SHARE

കരൾ മാറ്റ ശസ്ത്രക്രിയക്ക് സുമനസുകളുടെ സഹായം തേടുകയാണ് കോട്ടയം കാരിത്താസ് സ്വദേശി സാജൻ മാത്യു. കഴിഞ്ഞ രണ്ടാഴ്ചയിലേറെയായി കാരിത്താസ് ആശുപത്രിയിലും എറണാകുളം അസ്റ്റർ മെഡിസിറ്റിയിലും ചികിത്സയിലാണ് സാജൻ.

മഞ്ഞപ്പിത്തം കടുത്തതിനെത്തുടർന്നാണ് സാജൻ മാത്യുവിനെ കാരിത്താസിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് ഹെപ്പറ്റൈറ്റിസ് ബി സ്ഥിരീകരിക്കുകയായിരുന്നു. ഉടൻ തന്നെ കരൾ മാറ്റ ശസ്ത്രക്രിയ നടത്തണമെന്നാണ് ഡോക്ടർമാർ പറയു

കരൾ മാറ്റത്തിന് തയ്യാറായുള്ള ഡോണറിനേയും ലഭിച്ചിട്ടുണ്ട്. ഏകദേശം 25 ലക്ഷത്തോളം രൂപയാണ് ശസ്ത്രക്രിയക്ക് ആവശ്യമായി വരുന്നത്. ചികിത്സയ്ക്കും മരുന്നിനുമായി 45 ലക്ഷത്തോളം രൂപ ആവശ്യമാകും. കഴിഞ്ഞ രണ്ടാഴ്ചത്തെ ചികിത്സകൾക്കും മറ്റുമായി ഇതുവരെ അഞ്ചര ലക്ഷത്തോളം രൂപ കുടുംബത്തിന് ചെലവായി. 

ശസ്ത്രക്രിയക്ക് പണം കണ്ടെത്താൻ കഴിയാതെ സുഹൃത്തുക്കളുടേയും ബന്ധുക്കളുടേയും നാട്ടുകാരുടേയും ഉൾപ്പെടെ സഹായം തേടുകയാണ് സാജൻ. തന്റെ അവസ്ഥ വിവരിച്ച് അദ്ദേഹം ഫെയ്‌സ്ബുക്കിൽ ഒരു വീഡിയോ പങ്കുവെച്ചിട്ടുമുണ്ട്. പണം നൽകാൻ ആഗ്രഹിക്കുന്നവർക്കായി സാജന്റെ അക്കൗണ്ട് നമ്പറും മറ്റു വിവരങ്ങളും ചുവടെ നൽകുന്നു. 

SAJAN MATHEW

INDIAN BANK, BAKER JUNCTION KOTTAYAM

ACCOUNT NUMBER- 6346228849

IFSC CODE- IDIB000K050

ADDRESS- KAITHAKULANGARA

THELLAKOM

PEROOR- 686630

KOTTAYAM, KERALA

PHONE NUMBER- 9746624447

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CHARITY
SHOW MORE
FROM ONMANORAMA