ADVERTISEMENT

‘ഇനി ഞാൻ വികൃതിയൊന്നും കാണിക്കാതെ നല്ല കുട്ടിയായി ഇരുന്നോളാം അമ്മേ. എന്നെ ഇങ്ങനെ സൂചി കുത്തി വേദനപ്പിക്കല്ലേ.’ -കരഞ്ഞു കലങ്ങിയ കണ്ണുമായി മൂന്നു വയസ്സുകാരൻ റിതിക് ഇത് പറയുമ്പോൾ അവന്റെ അമ്മ മുത്തുലക്ഷ്മിയുടെ ഇടനെഞ്ച് പൊട്ടും. താൻ ചെയ്ത എന്തോ തെറ്റിന്റെ ശിക്ഷയാണ് ഇടയ്ക്കിടെയുള്ള ആശുപത്രി സന്ദർശനവും കുത്തി വയ്ക്കലും എന്നാണ് കുഞ്ഞു റിതികിന്റെ വിചാരം.

രക്തത്തെ ബാധിക്കുന്ന തലസീമിയ മേജർ എന്ന രോഗവുമായി മല്ലിടുകയാണ് ഈ കുരുന്ന്. ബെംഗളൂരുവിലെ നാരായണ ഹോസ്പിറ്റലിലാണ് ചികിത്സ. ജനിച്ചപ്പോൾ പ്രശ്നങ്ങളൊന്നുമില്ലാത്ത സാധാരണ കുട്ടിയായിരുന്നു റിതിക്. ആവശ്യത്തിന് തൂക്കവും മറ്റുമുണ്ടായിരുന്നു. വീട്ടിലെ എല്ലാവരുടെയും പൊന്നോമനയായി വളർന്ന സന്തോഷകരമായ നാളുകൾ.

കുറച്ചു മാസങ്ങൾക്ക് ശേഷമാണ് രോഗലക്ഷണങ്ങൾ കണ്ടു തുടങ്ങിയത്. ആദ്യം വീട്ടുകാർ അതത്ര കാര്യമായി എടുത്തില്ല. ചെറിയ എന്തോ ഇൻഫെക്‌ഷനാണെന്നു കരുതി. എന്നാൽ നാളേറെ ചെന്നിട്ടും രോഗലക്ഷണങ്ങൾ മാറാതെ തുടർന്നു. ഉന്തിയ വയറിനും ഉയർന്ന ശരീരോഷ്മാവിനും പുറമേ തൊലിയിൽ മഞ്ഞ നിറം പ്രത്യക്ഷപ്പെട്ടു തുടങ്ങി. അങ്ങനെയാണ് ഡോക്ടറുടെ നിർദ്ദേശപ്രകാരം ചില പരിശോധനകൾ നടത്തിയത്.

റിതിക്
റിതിക്

പരിശോധനാ ഫലം വന്നപ്പോൾ ആ കുടുംബം അക്ഷരാർഥത്തിൽ തകർന്നു പോയി. അന്നു മുതൽ അവരുടെ ജീവിതത്തിൽ ആശുപത്രി സന്ദർശനവും ഡോക്ടർമാരുടെ അപ്പോയ്ൻമെന്റുകളും നിറഞ്ഞു. എല്ലാ മാസവും റിതികിനു രക്തം മാറ്റി നൽകാൻ ആശുപത്രിയിൽ കൊണ്ടു വരും. ഓരോ ട്രാൻസ്ഫ്യുഷനു മുൻപും ഡോക്ടർമാരെ കാണുമ്പോൾത്തന്നെ റിതിക് കരഞ്ഞു തുടങ്ങും. കുഞ്ഞുമകന്റെ ഈ കരച്ചിൽ മാതാപിതാക്കളെയും കണ്ണീരണിയിക്കും. നാളുകൾ പിന്നിട്ടതോടെ റിതികിന്റെ ആരോഗ്യസ്ഥിതി കൂടുതൽ വഷളായി.

പുറത്തു പോകാനോ മറ്റു കുട്ടികളുടെ ഒപ്പം കളിക്കാനോ നഴ്സറിയിൽ പോകാനോ ഒന്നും റിതികിന് കഴിയില്ല. മറ്റു കുട്ടികളെ പോലെ തന്റെ മകനു സന്തോഷത്തോടെ ജീവിക്കാൻ സാധിക്കാത്തതിൽ ഹൃദയം നുറുങ്ങുന്ന വേദന കടിച്ചമർത്തി ജീവിക്കുകയാണ് റിതികിന്റെ മാതാപിതാക്കൾ.

മജ്ജ മാറ്റി വയ്ക്കൽ ചികിത്സ കൊണ്ട് മാത്രമേ റിതികിന്റെ രോഗം പൂർണ്ണമായും ഭേദമാക്കാൻ സാധിക്കൂവെന്നു ഡോക്ടർമാർ പറഞ്ഞു. അതിന് ആദ്യം ദാതാവിനെ കണ്ടെത്തണം. പരിശോധനയിൽ മാതാപിതാക്കൾക്ക് ദാതാക്കളാകാൻ സാധിക്കില്ലെന്ന് കണ്ടെത്തി. പിന്നീട് ഒരു വർഷത്തോളം ദാതാവിന് വേണ്ടിയുള്ള തിരച്ചിലായിരുന്നു. ഒടുവിൽ പ്രാർത്ഥനകൾക്ക് ഫലമുണ്ടായി. റിതികിന് ചേരുന്ന ഒരു ദാതാവിനെ ലഭിച്ചു.

പക്ഷേ, അപ്പോഴും ചികിത്സയ്ക്ക് ആവശ്യമായ വൻ തുക റിതികിനും ജീവിതത്തിനുമിടയിൽ മതിൽ തീർത്തു. മജ്ജ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കും തുടർ ചികിത്സകൾക്കും 30 ലക്ഷം രൂപ ചെലവാകുമെന്നാണ് ആശുപത്രി അധികൃതർ പറയുന്നത്. ഒരാഴ്ചയ്ക്കുള്ളിൽ ശസ്ത്രക്രിയ നടത്തിയില്ലെങ്കിൽ ഇപ്പോൾ തയാറായി വന്ന ദാതാവിനെ കൂടി ചിലപ്പോൾ നഷ്ടമാകും. രക്തം മാറ്റിവയ്ക്കലിന്റെയും സൂചി കുത്തലിന്റെയും മരുന്നുകളുടെയും ലോകത്തെ തടവുകാരനായി ജീവിതകാലം മുഴുവൻ ഈ കുഞ്ഞു ജീവൻ തുടരുകയും ചെയ്യും. ഇത്രയും വലിയ തുക കുറഞ്ഞ സമയത്തിനുള്ളിൽ എങ്ങനെ കണ്ടെത്തുമെന്നോർത്ത് കണ്ണീർ വാർക്കുകയാണ് റിതികിന്റെ
കുടുംബം.

റിതികിന്റെ പിതാവ് ചിന്നസ്വാമി ടെയ്‌ലറാണ്. ഇതിൽ നിന്ന് ലഭിക്കുന്നത് പ്രതിമാസം 10,000 രൂപയ്ക്കടുത്ത വരുമാനം മാത്രമാണ്. റിതികിന്റെ ചികിത്സയ്ക്കായി മൂന്നു വർഷം കൊണ്ട് 4 ലക്ഷം രൂപ ചെലവായി. ഉണ്ടായിരുന്ന സമ്പാദ്യമെല്ലാം ചികിത്സയ്ക്കായി ചെലവഴിച്ചു. സുഹൃത്തുക്കളോടും ബസുക്കളോടുമൊക്കെ പണത്തിനായി കൈ നീട്ടിയെങ്കിലും ശസ്ത്രക്രിയക്ക് ആവശ്യമായ തുക സമാഹരിക്കാനായിട്ടില്ല. തങ്ങളുടെ പൊൻ മകന്റെ ജീവനുവേണ്ടി സുമനസ്സുകൾക്ക് മുമ്പിൽ കൈ നീട്ടുകയാണ് ഇവർ.

ഓൺലൈൻ ക്രൗഡ് സോഴ്സിങ് പ്ലാറ്റ്ഫോമായ Ketto.org റിതികിന്റെ ചികിത്സയ്ക്കായി ധനസഹായ സമാഹരണം നടത്തുന്നുണ്ട്. കാൻസർ, ഹൃദ്രോഗം, തലസീമിയ തുടങ്ങി നിരവധി രോഗങ്ങൾ നേരിടുന്നവർക്കും അവയവ മാറ്റിവയ്ക്കൽ ചികിത്സയ്ക്ക് വിധേയരായിട്ടുള്ളവർക്കുമായി കെറ്റോ നൂറുകോടിയിലധികം രൂപ സമാഹരിച്ചിട്ടുണ്ട്. അമ്പതിനായിരത്തിലധികം രോഗികൾക്ക് ഇവർ ഇതിലൂടെ കൈത്താങ്ങായി.

കെറ്റോ യിലൂടെ റിതികിന്റെ ചികിത്സയ്ക്കായി നമുക്കും കൈകോർക്കാം...

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com