ADVERTISEMENT

കോട്ടയം ∙ മഞ്ഞപ്പിത്തം ബാധിച്ച് കരൾ തകരാറിലായ യുവാവ് ചികിത്സാ സഹായം തേടുന്നു. ഏറ്റുമാനൂർ തെള്ളകം കൈതകുളങ്ങര സാജൻ മാത്യുവാണ് (39) സഹായം തേടുന്നത്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ഗുരുതരമായ നിലയിൽ കഴിയുന്ന സാജന്റെ കരൾ പ്രവർത്തനരഹിതമായി. വിദഗ്ധ ചികിത്സയ്ക്കായി ഇതിനകം ലക്ഷങ്ങൾ ചെലവഴിച്ചു.

തുടർ ചികിത്സ നടത്താൻ ഭാര്യയും രണ്ട് കുട്ടികളുമടങ്ങുന്ന നിർധന
കുടുംബത്തിന് സാമ്പത്തികമായി ബുദ്ധിമുട്ടുണ്ട്. കരൾമാറ്റ ശസ്ത്രക്രിയ മാത്രമാണ് ജീവൻ നിലനിർത്താനുള്ള ഏകമാർഗം.
കരൾ ദാതാവിനെ ലഭിച്ചെങ്കിലും ശസ്ത്രക്രിയ ചെയ്യുന്നതിന് ആവശ്യമായ 35 ലക്ഷം രൂപ കണ്ടെത്താനായില്ല. സ്വകാര്യ കമ്പനിയിൽ സെയിൽസ് എക്സിക്യുട്ടീവായി ജോലി ചെയ്യുകയായിരുന്നു സാജൻ.

ഇന്ത്യൻ ബാങ്കിൽ സാജൻ മാത്യുവിന്റെ  പേരിലുള്ള അക്കൗണ്ട് : 6346228849. ഐഎഫ്എസ് കോഡ്:
IDIB000K050, ഫോൺ: 9847727035

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com