ADVERTISEMENT

കുളനട ∙ കോടതി വിധിയെ തുടർന്ന്കെഎസ്ആർടിസിയിൽ നിന്ന് പിരിച്ചു വിട്ട എം–പാനൽ ഡ്രൈവർ, ഹൃദയസംബന്ധമായ ശസ്ത്രക്രിയയ്ക്ക് സുമനസുകളുടെ സഹായം തേടുന്നു. കുളനട മാന്തുക അറുകാലിക്കൽ വടക്കേതിൽ സുരേഷ്കുമാറിനാണ്(50) അടിയന്തിരമായി ശസ്ത്രക്രിയ നടത്തണമെന്ന് കോട്ടയം മെഡിക്കൽ കോളജിലെ ഡോക്ടർമാർ നിർദേശിച്ചത്.

നേരത്തെ പു‌ട്ടപ്പർത്തിയിലെ സത്യസായി മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽ ബൈപ്പാസ് ശസ്ത്രക്രിയയ്ക്ക് വിധേയനായിരുന്നു. ഇതിന് ശേഷം കെഎസ്ആർടിസിയിൽ ജോലി ചെയ്ത് വരുന്നതിനിടയിലാണ് രോഗ ലക്ഷണങ്ങൾ വീണ്ടും കണ്ട് തുടങ്ങിയത്. ഹൃദയത്തിൽ നിന്നുള്ള രക്തക്കുഴലുകൾ അടഞ്ഞിരിക്കുന്നതായി പരിശോധനയിൽ

കണ്ടെത്തി. കോട്ടയം മെഡിക്കൽ കോളജിൽ അടിയന്തിര ശസ്ത്രക്രിയ വേണമെന്ന് നിർദേശിച്ചു. ഇതിനിടെ കെഎസ്ആർടിസിയിൽ നിന്ന് പിരിച്ചു വിട്ടു. രോഗം മൂർച്ഛിച്ച് കണ്ണുകളുടെ കാഴ്ച നഷ്ടപ്പെട്ട നിലയിലായി. കാലുകളിലേക്കുള്ള രക്ത ഓട്ടം നിലച്ചതിനെ തുടർന്ന് 2 വിരലുകൾ മുറിച്ചു മാറ്റേണ്ടിയും വന്നു. 3 മക്കളും ഭാര്യയും അമ്മയുടമങ്ങുന്ന കുടുംബത്തിന്റെ ഏകാശ്രയമായിരുന്നു സുരേഷ്കുമാർ. സ്വന്തമായി ഭൂമിയോ വീടോ ഇല്ലാത്ത കുടുംബം ചികിത്സയ്ക്കായി സഹായം തേടുകയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com