ADVERTISEMENT

ആലപ്പുഴ ∙ വൃക്ക രോഗം വരിഞ്ഞു മുറുക്കുന്ന മകന്റെ ജീവൻ കാക്കാൻ അമ്മ കാവലുണ്ട്. ഇനി വേണ്ടതു കാരുണ്യമുള്ളവരുടെ കരങ്ങളാണ്. ഹരിപ്പാട്, മുട്ടം, വലിയകുഴി, രഞ്ജു ഭവനത്തിൽ രാജൻ – ശുഭ ദമ്പതികളുടെ മകൻ രഞ്ജു (29) ആണു ചികിൽസാ സഹായം തേടുന്നത്. മുൻപു വിദേശ രാജ്യത്തു ജോലി ചെയ്യുകയായിരുന്ന രഞ്ജു ശാരീരിക അസ്വസ്ഥതകൾ വർധിച്ചതിനെ തുടർന്നാണു തിരികെ നാട്ടിലെത്തിയത്. വിശദമായ പരിശോധനയിൽ വൃക്കരോഗമാണെന്നു കണ്ടെത്തി. 

 

നിലവിൽ തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളജിൽ ആഴ്ചയിൽ മൂന്നു തവണ ഡയാലിസിസ് ചെയ്താണു ജീവൻ നിലനിർത്തുന്നത്. വയോധികരായ മാതാപിതാക്കളുടെയും ഭാര്യയുടെയും ഏക അത്താണിയായ രഞ്ജു കിടപ്പിലായതോടെ കുടുംബത്തിനും മുന്നോട്ടു പോകാൻ കഴിയാത്ത അവസ്ഥയിലാണ്. മാതാവ് ശുഭ വൃക്ക നൽകാൻ തയാറാണെങ്കിലും വൃക്ക മാറ്റി വയ്ക്കൽ ശസ്ത്രക്രിയയ്ക്കും തുടർ ചികിൽസയ്ക്കുമായി കുറഞ്ഞത് 15 ലക്ഷം രൂപയെങ്കിലും വേണം. 

നിതൃവൃത്തിക്കു കഷ്ടപ്പെടുന്ന സമയത്ത് ഇതെങ്ങനെ കണ്ടെത്തുമെന്ന് ഈ കുടുംബത്തിനറിയില്ല. ആരോഗ്യ നില മോശമായി വരുന്നതിനാൽ ഉടൻ ശസ്ത്രക്രിയ നടത്തണമെന്നാണു ഡോക്ടർമാർ പറഞ്ഞിരിക്കുന്നത്. കരുണ തോന്നി ആരെങ്കിലും സഹായിക്കാനെത്തുമെന്ന പ്രതീക്ഷയിലാണ് ഈ കുടുംബം. 

ചികിൽസാ ധനശേഖരണത്തിനായി ആർ.രഞ്ജു എന്ന പേരിൽ ഫെഡറൽ ബാങ്ക് മുട്ടം ശാഖയിൽ (ആലപ്പുഴ) അക്കൗണ്ട് തുറന്നിട്ടുണ്ട്. നമ്പർ – 13100 100 180929. ഐഎഫ്എസ്‌സി – FDRL 0001310. ഫോൺ : 92074 58294

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com