sections
MORE

18 വർഷമായി ചികിത്സയിൽ; ഓമനയ്ക്കായി നാടൊരുമിക്കുന്നു

Omana
SHARE

പാലാ ∙ 18 വർഷമായി വിവിധ രോഗങ്ങളാൽ ചികിത്സയിൽ കഴിയുന്ന മുരിങ്ങയിൽ ജോസിന്റെ ഭാര്യ ഓമനയ്ക്കായി നാടൊരുമിക്കുന്നു. അസ്ഥിരോഗം, സന്ധിവാതം, രക്തക്കുറവ് തുടങ്ങിയ രോഗങ്ങളാൽ വലയുകയാണ് ഓമന. വിവിധ ആശുപത്രികളിൽ ചികിത്സ തേടിയെങ്കിലും രോഗത്തിനു ശമനമില്ല. തുടർന്ന് അമൃതയിൽ ചികിത്സ തേടുകയും 3 ഓപ്പറേഷനുകൾ നടത്തുകയും ചെയ്തു. ഇപ്പോൾ പ്രവിത്താനം എംകെഎം ആശുപത്രിയിലെ ചികിത്സയിലാണ്.   

കാലിന്റെ അസ്ഥിയിലെ പഴുപ്പു മൂലം കാൽമുട്ടിനു താഴെ ഞരമ്പുകൾ ദ്രവിച്ചിരിക്കുകയാണ്. ഇത് ഓപ്പറേഷൻ നടത്തി എടുത്തു കളയണം. 5 ലക്ഷത്തോളം രൂപ ഇതിന് ആവശ്യമാണ്. 

ജോസും കുടുംബവും സുമനസ്സുകളുടെ സഹായം തേടുകയാണ്. ഉള്ളനാട് പള്ളി വികാരി ഫാ. ജോസ് കോട്ടയിൽ രക്ഷാധികാരിയായി 7 അംഗ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. എം.ജെ. ജോസ്, അക്കൗണ്ട് നമ്പർ 11060100074757, IFSC Code- FDRL0001106, ഫെഡറൽ ബാങ്ക് കൊല്ലപ്പള്ളി ശാഖ. ഫോൺ: 9605960881.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CHARITY
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA