ADVERTISEMENT

ലെനോയിയുടെ ലോകത്ത് ഇപ്പോൾ സംഗീതമില്ല. ജീവിതത്തെ കയ്യെത്തിപ്പിടിക്കാനുള്ള ആശ മാത്രമാണ്. ഈ 38 കാരന്റെ സംഗീത യാത്രകൾക്കു താൽക്കാലിക വിരാമമിട്ടിരിക്കുന്നതു അവിചാരിതമായി കടന്നുവന്ന രോഗമാണ്. വൃക്ക രോഗത്തിനു ചികിത്സയിൽ കഴിയുന്ന ലിനോയ് മാനുവൽ എന്ന ചെറുപ്പക്കാരൻ ആഴ്ചയിൽ മൂന്നു ഡയാലിസിസിലൂടെയാണു ഇപ്പോൾ ജീവിതം മുന്നോട്ടു നീക്കുന്നത്.

നന്നേ ചെറുപ്പം മുതൽ സംഗീത ലോകത്തേക്ക് എത്തിയ ഇദ്ദേഹം കൊച്ചിയിലെ ഒരു അറിയപ്പെടുന്ന മ്യൂസിക് സംഘത്തിൽ പാട്ടുകാരനും ഗിറ്റാറിസ്റ്റായിരുന്നു കീബോർഡിസ്റ്റുമെല്ലാമായിരുന്നു. എന്നാൽ ആ വരുമാനം കൊണ്ടു ഭാര്യയും അമ്മയും രണ്ടു മക്കളും അടങ്ങുന്ന കുടുംബത്തെ മുന്നോട്ടു കൊണ്ടു പോകാൻ കഴിയാതെയായി. അപ്പോഴാണ് ദുബായിയിലെ ഒരു സ്കൂളിൽ സംഗീതാധ്യാപകനായി ക്ഷണം വന്നത്.

സ്വയം അങ്ങോട്ടു പറിച്ചു നട്ടു മുന്നോട്ടു പോകുമ്പോഴാണ് വിധി തിരിച്ചടിച്ചത്. വൃക്ക രോഗം മൂർഛിച്ചതിനെത്തുടർന്നു നാട്ടിൽ തിരികെ എത്തി. ഡയാലിസിസിലേക്കു കാര്യങ്ങൾ നീങ്ങി. വൃക്ക മാറ്റി വയ്ക്കലാണു മുന്നിലുള്ള മാർഗം. എന്നാൽ ജോലിക്കു പോകാൻ സാധിക്കാതായതോടെ, മുന്നോട്ടുപോകാൻ ബുദ്ധിമുട്ടുന്ന  ലെനോയിക്കും കുടുംബത്തിന് എത്തിപ്പിടിക്കാനാകാത്ത ഉയരത്തിലാണ് ആ സ്വപ്നം.പത്തുവയസ്സുള്ള ഒരു പെൺകുട്ടിയും അഞ്ചുവയസ്സുള്ള ആൺകുട്ടിയുമുണ്ട് ലിനോയിക്ക്. സുമനസ്സുകൾ കനിഞ്ഞാൽ ഒരു കുടുംബത്തിന് അത് വലിയ രക്ഷയാവും. A+ ആണ് ലെനോയിയുടെ ബ്ലഡ് ഗ്രൂപ്പ്.

ചികിത്സാ സഹായത്തിനായി സുഹൃത്തുക്കളും നാട്ടുകാരും ചേർന്ന് കോർപറേഷൻ ബാങ്കിന്റെ മട്ടാഞ്ചേരി ശാഖയിൽ അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്.

520131000019964 ആണ് നമ്പർ.

ഐഎഫ്എസ്‌സി കോഡ് : CORP0000028.


വിലാസം: ലെനോയി മാനുവൽ,

14/1975A, എ, കെ.കെ. വിശ്വനാഥൻ റോഡ്,

കരുവേലപ്പടി, കൊച്ചി,

682005, ഫോൺ: 9895202175

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com