ADVERTISEMENT

തൊടുപുഴ ∙ തട്ടാരത്തറ മ്ലാങ്കുഴിയിൽ മറിയാമ്മ ജോസഫ് (61) 2 മാസങ്ങളായി ലിവർ സിറോസിസ് രോഗത്തിൽ വലയുകയാണ്. കരൾ തകരാറിലായി ശരീരമാസകലം നീരു ബാധിച്ചതോടെയാണ് രോഗം തിരിച്ചറിഞ്ഞത്. അടിയന്തരമായി ശസ്ത്രക്രിയ ചെയ്താൽ മാത്രമേ മറിയാമ്മയ്ക്ക് ജീവിതത്തിലേക്കു തിരികെ വരാനാകൂ. ഭർത്താവ് നേരത്തെ മരിച്ച വീടുകളിൽ ജോലി ചെയ്താണ് കുടുംബം പുലർത്തിയിരുന്നത്.

സാമ്പത്തികമായി ഏറെ പ്രയാസപ്പെടുന്ന കുടുംബത്തിന് 7 ലക്ഷം രൂപയോളം വരുന്ന ശസ്ത്രക്രിയ വലിയ തുകയാണ്. സാമ്പത്തികമായി ഏറെ പിന്നിലുള്ള മറിയാമ്മയുടെ കുടുംബം സുമനസുകളുടെ സഹായം തേടുകയാണ്. മകൻ ജിനേഷ് ജോസഫ് ജോണിന്റെയും ലുധിയയുടെയും പേരിൽ ഫെഡറൽ ബാങ്ക് കടമ്മനിട്ട ശാഖയിലെ അക്കൗണ്ട്:

A/c No: 10390100272015,
ഐഎഫ്എസ് കോഡ്: FDRL0001039.
Jinesh- 08652605940 (mumbai)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com