ADVERTISEMENT

കുമരകം ∙ വൃക്കരോഗം മൂലം അവശനിലയിൽ കഴിയുന്ന യുവാവ് സുമനസ്സുകളുടെ സഹായം തേടുന്നു. കുമരകം പറമ്പത്തുശേരിൽ സുനിലാണ് വൃക്ക രോഗം മൂലം ദുരിതമനുഭവിക്കുന്നത്. ഓരോ ദിവസം ചെല്ലുംതോറും സുനിലിന്റെ വൃക്കകൾ ചുരുങ്ങിക്കൊണ്ടിരിക്കുകയാണ്. പാലക്കാട് താമസമാക്കിയ സുനിൽ അവിടെ ജില്ലാ ആശുപത്രിയിലാണ് ആദ്യം ചികിൽസ തേടിയത്. വൃക്കകൾ മാറ്റിവയ്ക്കാതെ ജീവൻ രക്ഷിക്കാൻ കഴിയില്ലെന്നാണ് ഡോക്ടർമാർ പറയുന്നത്.

ജില്ലാ ആശുപത്രിയിലെ ഡോക്ടർമാരുടെ നിർദേശത്തെത്തുടർന്നു എറണാകുളത്തെ ആശുപത്രിയിൽ ചികിൽസയിലാണിപ്പോൾ. വൃക്ക മാറ്റിവയ്ക്കുന്നതിന് 8 ലക്ഷം രൂപ ചിലവാകും. മറ്റു ചിലവുകൾക്കും കൂടി മൊത്തം 20 ലക്ഷം രൂപ വേണ്ടിവരും. ഓട്ടോറിക്ഷ ഓടിച്ചാണു സുനിൽ ജീവിതം പുലർത്തിയിരുന്നത്. രോഗിയായതോടെ തൊഴിലിനു പോകാൻ കഴിയാതായി.

ഭാര്യ ജെയിന അടങ്ങുന്ന കുടുംബം ജീവിക്കാൻ വകയില്ലാതെ വിഷമിക്കുന്നതിനിടെ ഇത്രയും വലിയ തുക മുടക്കി ചികിൽസ നടത്താൻ കഴിയാതായി. നാട്ടുകാരുടെ സഹകരണം കൊണ്ടു മാത്രമേ സുനിലിന്റെ ജീവൻ നിലനിർത്താനുള്ള ചികിൽസയ്ക്കു പണം കണ്ടെത്താൻ കഴിയു. ഇതിനായി ഭാര്യ ജെയിനയുടെ പേരിൽ പാലക്കാട് ഫെഡറൽ ബാങ്കിൽ അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്. ഫോൺ –9947367904, 8138097534.

ബാങ്ക് അക്കൗണ്ട് വിവരങ്ങൾ

 

ഫെഡറൽ ബാങ്ക് പാലക്കാട്

അക്കൗണ്ട് നമ്പർ–10810100257971

IFSC code: FDRL0001081

 

വിലാസം

 

സുനിൽ

പറമ്പത്തുശേരിൽ

കുമരകം പി.ഒ, കോട്ടയം

 

ജെയിന പി. മണി

സായികൃഷ്ണ റെസിഡൻസി 

കുന്നത്തൂർമേട്, പാലക്കാട്

പിഎൻ–678013

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com